തിരുവനന്തപുരം : ഓംകാരം, തത്വമസി ഗ്രൂപ്പുകളുടെ ഡയറക്ടർ ഡോ. രേഖാറാണിയുടെ സംഗീതരംഗത്തെ 25 വർഷത്തിന്റെ ആഘോഷങ്ങൾക്ക് കേരളപ്പിറവിദിനത്തിൽ തുടക്കമായി. പിന്നണി ഗായികയും സംഗീത സംവിധായികയും അധ്യാപികയുമായ രേഖാറാണിയെ ആദരിക്കുന്നതിന് ചലച്ചിത്ര നടൻ മധുവിന്റെ കണ്ണമ്മൂലയിലെ വസതിയിൽ നടന്ന ചടങ്ങിൽ ഡോ. ഉഷ അനിൽ അധ്യക്ഷയായിരുന്നു. മധു ദീപം തെളിയിച്ച് ഉദ്ഘാടനം നിർവഹിച്ചു.
ഓംകാരം, തത്വമസി ഗ്രൂപ്പുകളുടെ സ്നേഹോപഹാരം മധു രേഖാറാണിയ്ക്ക് സമ്മാനിച്ചു.സംഗീതരംഗത്തെ രേഖയുടെ സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ഓംകാരം ഗ്രൂപ്പിന്റെ രക്ഷാധികാരികളായ ബീന വിഷ്ണു, ഷീബ യശോധരൻ എന്നിവർ രേഖയെ പൊന്നാട അണിയിച്ചു. ഓംകാരം, തത്വമസി ഗ്രൂപ്പുകളുടെ സ്നേഹോപഹാരം മധുവിന് നൽകി. നീന സുരേഷ് നന്ദി പറഞ്ഞു.ഓംകാരം, തത്വമസി ഗ്രൂപ്പുകളിലെ ഗായകർ ചടങ്ങിൽ പങ്കെടുത്തു.