തിരുവനന്തപുരം: നിഖില ഫൗണ്ടേഷനും,മലബാർ ക്രിസ്ത്യൻ കോളേജ് എൻഎസ്എസ് യൂണിറ്റും സംയുക്തമായി ലോക സ്ട്രോക്ക് ബോധവൽക്കരണ ദിനാചരണം നടത്തി. പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. നിഖില ഫൗണ്ടേഷൻ പ്രസിഡണ്ട് അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു. മലാപറമ്പ് പെയിൻ ആൻഡ് പാലിറ്റിവ് സൊസൈറ്റി വൈസ് പ്രസിഡണ്ട് പ്രേമഗിരി ഇ, എംസിസി ഹിസ്റ്ററി ഡിപ്പാർട്ട്മെന്റ് ഹെഡ് ഡോക്ടർ ഷിനോയ് ജെസിന്ത്, കോഴിക്കോട് ജില്ല റെഡ് ക്രോസ് മാനേജിങ് കമ്മിറ്റി അംഗം സിന്ദു സൈമൺ, കാലിക്കറ്റ് ബ്ലഡ് ഡോണേഴ്സ് ഫോറo രക്ഷാധികാരി സിപിഎം അബ്ദുറഹിമാൻ ബിൻ അഹമ്മദ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ബീച്ച് ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോക്ടർ മുഹമ്മദ് റിജോഷ് സ്ട്രോക്ക് ബോധവൽക്കരണ ക്ലാസ് എടുത്തു അസിസ്റ്റന്റ് പ്രൊഫസർ ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ് അനുരാധ പിആർ സ്വാഗതവും,ഷാജഹാൻ നടുവട്ടം നന്ദിയും പ്രകാശിപ്പിച്ചു