ബാലരാമപുരം : വയനാടിനായി കൈ കോര്‍ക്കാം എന്ന സന്ദേശത്തോടെ കലോത്സവ വേദിയില്‍ ആതിഥേയ വിദ്യാലയത്തിലെ എന്‍ എസ് എസ് യൂണിറ്റിന്റെ തട്ടുകട.
ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ല കേരള സ്കൂള്‍ കലോത്സവത്തിന്റെ വേദിയായ കോട്ടുകാല്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് രുചിക്കൂട്ടുകളുടെ വൈവിധ്യമൊരുക്കി എന്‍ എസ് എസ് യൂണിറ്റ് സന്ദര്‍ശകരെ വരവേല്‍ക്കുന്നത്.
വയനാട് ദുരിതബാധിതര്‍ക്ക് ഹയര്‍സെക്കന്‍ഡറി വിഭാഗം എന്‍ എസ് എസ് നല്കുന്ന കൈത്താങ്ങിന്റെ ഭാഗമായാണ് ഈ സ്കുളിലെ യൂണിറ്റ് പലഹാരങ്ങളുടെയും പാനീയങ്ങളുടെയും വില്‍പ്പനകേന്ദ്രം അണിയിച്ചൊരുക്കിയതെന്ന് പ്രോഗ്രാം ഓഫീസര്‍ ജിഷ പറഞ്ഞു. വിദ്യാര്‍ഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയും സഹജീവികളോടുള്ള കാരുണ്യ മനോഭാവവും കൂടി ഈ ദൗത്യം ലക്ഷ്യമിടുന്നുവെന്നും പ്രോഗ്രാം ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു.
വട, ബജി, ഉണ്ണിയപ്പം മുതലായ പലഹാരങ്ങളും നാടന്‍ കപ്പയും ചമ്മന്തിയും മുതല്‍ ചായയും കട്ടനും സംഭാരവും ഫ്രൂട്ട് സലാഡ് വരെ തട്ടുകടയില്‍ ലഭ്യമാണ്.