തൊടുപുഴ; പരിസ്ഥിതി സംരംക്ഷണത്തിന് ഊന്നൽ നൽകുന്നതിന് വേണ്ടി പ്രധാനമന്ത്രിയുടെ പി.എം സൂര്യ ഖർ പദ്ധതിയുടേയും, അദാനി സോളാറിന്റെ ചാമ്പ്യൻസ് ഓഫ് ചെയ്ഞ്ച് പദ്ധതിയുടേയും, സ്കൗഡ് ആന്റ് ഗൈഡൻസിന്റെ സോളാർ പദ്ധതിയുടേയും സംയുക്ത ആഭിമുഖ്യത്തിൽ തൊടുപുഴ കാളിയാൽ സെന്റ് മേരീസ് ഹയർസെക്കന്ററി സ്കൂളിൽ വെച്ച് പാരമ്പര്യേതര ഊർജത്തിന്റെ ഉപഭോഗത്തിന്റെ മഹത്വവും, പ്രായോഗിക ജീവിതത്തിൽ അത് ഉൽപ്പെടുത്തേണ്ട ആവശ്യകതയും ചൂണ്ടിക്കാട്ടി ബോധവത്കരണവും, സോളാർ പ്രദർശനവും നടന്നു.
സ്കൂൾ മാനേജർ റവ. ഫാ. ജോസഫ് മുണ്ടുനടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അദാനി സോളാർ നാഷണൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. അദാനി സോളാറിന്റെ കേരളത്തിലെ വിതരക്കാരായ അൽമിയ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ അൽ നിഷാൻ ഷാഹുൽ , സ്കൂൾ പ്രിൻസിപ്പാൾ ലൂസി ജോർ, സ്റ്റാഫ് സെക്രട്ടറി ഫാ. ആന്റണി ഓവേൽ, സ്കൗട്ട് മാസ്റ്റർ കവിതാ തോമസ്, ഗൈഡ് ക്യാപ്റ്റൻ ജൂലിയൻ ജോസ് തുടങ്ങിയവർ പങ്കെടുത്തു.
അമിതമായ കാർബണിന്റെ ഉപയോഗം പാരിസ്ഥിക ആഘാതത്തിന് കാരണമാകുന്നതിനെ തുടർന്ന് സോളാർ എനർജി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പദ്ധതി നടത്തുന്നത്.. അതിന്റെ ഭാഗമായി യുവ തലമുറയ്ക്ക് ഇത് സംബന്ധിച്ച് അവബോധം സൃഷ്ടിക്കുകയും, കൂടുതൽ സോളാർ എജർജി സ്ത്രോതസ് സൃഷ്ടിക്കുകയുമാണ് ഇത് കൊണ്ട് ലക്ഷ്യമിടുന്നത്.