പീരുമേട്: ഓണാവധി ആഘോഷിക്കാനെത്തിയ യുവതി കുഴഞ്ഞുവീണ് മരിച്ചു. കുടുംബാംഗങ്ങളോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് കുട്ടിക്കാനം വളഞ്ഞാങ്ങാനം വെള്ളച്ചാട്ടത്തിനു സമീപത്തുവെച്ച് 21 കാരി കുഴഞ്ഞു വീണത്. കൊല്ലം നെടുമ്പന മുട്ടയ്ക്കാവ് മഞ്ഞക്കര എച്ച് എസ് വില്ലയില്‍ എ സലിമിന്റെയും മധുജയുടെയും മകളാണ് മരിച്ച സഫ്‌ന സലീം. ഇന്ന് ഉച്ചയ്ക്ക് 12.30നായിരുന്നു സഫ്‌ന കുഴഞ്ഞ് വീണത്.
കുഴഞ്ഞുവീണ ഉടനെ സഫ്‌നയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വെളിച്ചിക്കാല ബദരിയ ബി എഡ് കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയാണ് സഫ്‌ന. മസ്‌കത്തില്‍ ജോലി ചെയ്യുന്ന സഫ്‌നയുടെ പിതാവ് ഇപ്പോള്‍ നാട്ടിലുണ്ട്. മാതാവ് മധു ജ കണ്ണനല്ലൂര്‍ എം കെ എല്‍എംഎച്ച്എസ് എസിലെ അധ്യാപികയാണ്. ഹസ്‌ന സലീം ആണ് സഹോദരി.