മലയാള സിനിമയിൽ ചുവടുറപ്പിച്ച് നിബിൻ സ്റ്റാനി; രണ്ടാമത്തെ ചിത്രം ഡിസീസ് എക്സ് ഉടനെ തുടങ്ങും

Cinema

മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുക്കാൻ ശ്രമിക്കുകയാണ് കണ്ണൂർ ചെറുപുഴ സ്വദേശിയായ നിബിൻ സ്റ്റാനി. 2022 ൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഫൗണ്ട് ഫൂട്ടേജ് സിനിമയായ ‘വഴിയെ’യിലെ പ്രൊഡക്ഷൻ കൺട്രോളറായായിരുന്നു നിബിൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ടൈം ലൂപ്പ് ഹൊറർ ത്രില്ലർ ചിത്രമായ ‘ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സ്’ ആണ് നിബിന്റെ രണ്ടാമത്തെ ചിത്രം. എന്നാൽ ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സിൽ സഹ നടനയായിരുന്നു നിബിൻ എത്തിയത്.

നിബിന്റെ ഡ്രെഡ്ഫുൾ ചാപ്‌റ്റേഴ്‌സിലെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ 2024 ലെ റീലിസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിൽ മികച്ച സഹനടനുള്ള അവാർഡ് നിബിൻ കരസ്ഥമാക്കിയിരുന്നു. നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്ത ടൈം ലൂപ്പ് ഹൊറർ ത്രില്ലർ ചിത്രമായ ഇപ്പോൾ ആമസോൺ പ്രൈം വീഡിയോയിലും ബുക്ക് മൈ ഷോ സ്ട്രീമിലും ലഭ്യമാണ്.

നിലവിൽ മലയാളത്തിലും തമിഴിലുമായി ചില പ്രോജക്ടുകൾ ചർച്ചയിലാണ്. നിബിൻ ഇപ്പോൾ നവംബറിൽ തുടങ്ങാനിരിക്കുന്ന തന്റെ ആദ്യ തമിഴ് ചിത്രമായ ‘ഡിസീസ് എക്സ്: ദി സോമ്പി എക്സ്പിരിമെന്റ്’ എന്ന ചിത്രത്തിന്റെ തിരക്കിലാണ്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ സോംബി ചിത്രത്തിൽ ഓസ്‌ട്രേലിയൻ താരം റോജർ വാർഡ് അതിഥി വേഷത്തിലെത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്.

സേഫ് ഡീൽസ് പ്രീ ഓൺഡ് കാർസ് എന്ന സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ കൂടിയാണ് നിബിൻ. സ്റ്റാനി-ബിന്ദു ദമ്പതികളുടെ മകനായ നിബിന്റെ ഭാര്യ നൈന സണ്ണിയാണ്. ഇവർക്ക് മിഖായ എന്ന മകളുണ്ട്.