കല്പറ്റ: പോക്സോ കേസ് ആരോപിച്ചതിൽ മനം നൊന്ത് ആദിവാസി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണം വേണമെന്ന് ജനകീയ കൂട്ടായ്മ തേറാട്ടിൽ കോൺഗ്രസ് വയനാട് ജില്ലാ പ്രസിഡന്റ് ബിനീഷ് ചിറയിൽ ആവശ്യപ്പെട്ടു.
പോക്സോ കേസ് കെട്ടിച്ചമച്ചതാണ് എന്നും നിരപരാധിയായിട്ടും പോലീസ് മനസിലാക്കിയില്ല എന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്.
അന്വേഷണം നടത്തി വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്ത് ഉണ്ടാവണം എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.