സുല്‍ത്താന്‍ബത്തേരി: CIER സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍ബത്തേരി അല്‍ഫുര്‍ഖാന്‍ മോറല്‍ സ്‌കൂള്‍ പ്രവേശനോത്സവം സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി കെ സത്താര്‍ ഉദ്ഘാടനം ചെയ്തു.

അബ്ദുല്‍ ജലീല്‍ മദനി മുഖ്യപ്രഭാഷണം നടത്തി. അസൈനാര്‍ മാഷ്, എം ടി ഫൈസല്‍, സൈഫുദ്ദീന്‍, ഇല്യാസ് എം പി, റമീസ് എന്നിവര്‍ സംസാരിച്ചു. വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനദാനവും വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും നടത്തി.