കാക്കനാട്, ചിറ്റാട്ടുകര, ഇൻഫോപാർക്ക് മേഖലകളിൽ മയക്കുമരുന്ന് മാഫിയ സജീവം. തേറാട്ടിൽ കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്‍റ് എ.എം നൗഷാദ്

Eranakulam

കാക്കനാട്: എറണാകുളം നഗരത്തിന്റെ മയക്കുമരുന്ന് ഹബ്ബായി തൃക്കാക്കര നിയോജകമണ്ഡലത്തിലെ കാക്കനാട്, ചിറ്റാട്ടുകര, ഇൻഫോ പാർക്ക് മേഖലകൾ മാറിയെന്ന് തേറാട്ടിൽ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. എ. എം. നൗഷാദ് ആരോപിച്ചു.

ഈ പ്രദേശങ്ങളിലെ ചെറിയ പെട്ടിക്കടകളിൽ പോലും ഹാൻസ് മുതൽ എം. ഡി എം എ തുടങ്ങി അതീവഗുരുതരമായ മയക്കുമരുന്നുകൾ സുലഭമാണെന്നും പരാതിപ്പെടുമ്പോൾ ഭീഷണി നേരിടേണ്ടി വന്നിട്ടുണ്ടെന്നും, ഉദ്യോഗസ്ഥ – മയക്കു മരുന്ന് മാഫിയ കൂട്ടുകെട്ട് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പരാതിപ്പെടുമ്പോൾ മാത്രം നാമമാത്രമായ പരിശോധന കൊണ്ട് ഇതിന് പരിഹാരമാവില്ല എന്നും ഇത്തരം കച്ചവടം നിർത്തലാക്കുവാൻ അധികൃതർ തയ്യാറായില്ല എങ്കിൽ ശക്തമായ ജനകീയ സമരങ്ങളിലേക്ക് നീങ്ങുമെന്ന് അദ്ദേഹം മുന്നറിയിപ്പു നൽകി