കോഴിക്കോട്: സമുദായ സൗഹാർദ്ദ വേദിയായ കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപറേഷന്റെ (CCC) പ്രതിനിധി സംഘം സത്യാഗ്രഹ സമരം ചെയ്യുന്ന മുനമ്പം നിവാസികളെ സന്ദർശിച്ചു.
പ്രശ്നങ്ങൾ സങ്കീർണമാക്കാതെ, സമാധാനപരമായ പരിഹാരങ്ങൾ കണ്ടെത്തുക എന്നതാണ് ഏറ്റവും അനുയോജ്യമായ മാർഗ്ഗമെന്ന് സംഘം പറഞ്ഞു. നാട്ടുകാരുടെ ന്യായമായ ആവശ്യങ്ങൾ ലഭ്യമാക്കാനും നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ഉചിതമായ ഒരു ഫോർമുല എത്രയും പെട്ടന്ന് സർക്കാർ ഇടപെട്ടുകൊണ്ട് കണ്ടെത്തുക അനിവാര്യമാണ്.
CCC ജനറൽ സെക്രട്ടരി പി. രാമചന്ദ്രൻ, സി. എഛ് അബ്ദുറഹിം, ഫാ. ഫ്രാൻസിസ് താനിക്കാപ്രം, ഡോ.ഹുസൈൻ മടവൂർ, ഓണമ്പള്ളി മുഹമ്മദ് ഫൈസി, ഫാ. ആന്റണി വടേക്കെക്കര, എന്നിവർ ഉൾപ്പെടുന്ന സംഘമാണ് സമരപ്പന്തൽ സന്ദർശിച്ചത്.