നാസ്തികതയുടെ തെരുവ് വിചാരണ: “എവിടൻസ്” നാളെ കോഴിക്കോട്ട്

Kozhikode

കോഴിക്കോട്: ഐ.എസ്.എം സംസ്ഥാനസമിതി സഘടിപ്പിക്കുന്ന ” എവിടൻസ് ” സമ്മേളനം നാളെ (ശനി) വൈകു: 4 മുതൽ മുതലക്കുളം മൈതാനിയിൽ നടക്കും. “നാസ്തികതയുടെ തെരുവ് വിചാരണ ” എന്ന പ്രമേയത്തിലാണ് സമ്മേളനം.

മാനവ സമൂഹത്തിന് മുമ്പിൽ വ്യക്തമായ പ്രമാണങ്ങളുടെ വെളിച്ചത്തിൽ മതത്തിന്റെ നൻമയുടെയും സ്നേഹത്തിന്റെയും സന്ദേശങ്ങൾ പ്രഖ്യാപിക്കപ്പെടും. സ്വതന്ത്ര ചിന്തയുടെ പേരിൽ അധാർമ്മിക പ്രവണതകൾക്കും അരാജകത്വത്തിനും വഴിയൊരുക്കപ്പെടുന്ന അവസ്ഥക്കെതിരെ സംഗമം ആശയം കൊണ്ട് പ്രതിരോധം തീർക്കും.

ഇസ് ലാമോഫോബിയ പരത്താനുളള ആസൂത്രിത ശ്രമങ്ങൾ തുറന്നു കാണിക്കുന്ന സമ്മേളനത്തിൽ നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടർ എം.എം അക്ബർ, ഐ.എസ്.എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ, ജന: സെക്രട്ടറി ഷുക്കൂർ സ്വലാഹി ആലപ്പുഴ, സുബൈർ പീടിയേക്കൽ. മുസ്ത്വഫ തൻവീർ എന്നിവർ സംവദിക്കുമെന്ന് പ്രോഗ്രാം കോഡിനേറ്റർമാരായ അബ്ദുസ്സലാം വളപ്പിൽ ,റഹ് മത്തുല്ല സ്വലാഹി, ജുനൈദ് സലഫി, ഹാഫിസ് റഹ് മാൻ മദനി എന്നിവർ അറിയിച്ചു.