ബൈക്കപടത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

Kozhikode

ബേപ്പൂര്‍: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് പരിക്കേറ്റു ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു. ബേപ്പൂര്‍ അരക്കിണര്‍ ചാക്കേരിക്കാട് പറമ്പ് ‘ബൈത്തുല്‍ റഹ്മ’യില്‍ കെ ടി ജാഫറിന്റെ മകന്‍ കെ ടി ജിന്‍ഷാദ് (16) ആണ് മരിച്ചത്.

മീഞ്ചന്ത ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ 22ന് വെള്ളി രാവിലെ ഒമ്പതരയോടെ അരക്കിണര്‍ റെയില്‍വെ ലൈന്‍ റോഡിലായിരുന്നു അപകടം. പിതാവ് ജാഫറിനൊപ്പം യാത്ര ചെയ്യവെ ഇവര്‍ സഞ്ചരിച്ച ബൈക്കും മറ്റൊരു ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് ജിന്‍ഷാദ് തലയിടിച്ച് വീണു ഗുരുതര പരിക്കോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഷെറീജയാണ് മാതാവ്. സഹോദരങ്ങള്‍: ജൂറൈദ്, ജസീം, ജാമിസ്.