കണ്ണൂർ ഐ എ പി ആറ് അവാർഡുകൾ നേടി

Kannur

കണ്ണൂർ: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് പ്രഖ്യാപിച്ച അവാർഡുകളിൽ ആറെണ്ണം ഐ എ പി കണ്ണൂർ ഘടകം കരസ്ഥമാക്കി സംസ്ഥാനത്തെ മികച്ച ബ്രാഞ്ചിനുള്ള അവാർഡ്, ഓ ആർ എസ് വീക്ക് അവാർഡ്, മുലയൂട്ടൽ പ്രോത്സാഹനത്തിനുള്ള അവാർഡ്, അടിയന്തിര ശുശ്രൂഷ പരിശീലനത്തിനുള്ള അവാർഡ്, കൗമാര ആരോഗ്യ ബോധവൽക്കരണത്തിനുള്ള അവാർഡ്, ആൻറിബയോട്ടിക് ദുരുപയോഗത്തിനെതിരെയുള്ള ബോധവൽക്കരണ അവാർഡ് എന്നിവയടക്കം ആറു സംസ്ഥാന അവാർഡുകളാണ് കണ്ണൂർ ബ്രാഞ്ച് ഐ എ പികരസ്ഥമാക്കിയത്.

അനുമോദന സമ്മേളനം ഐ എ പി കേന്ദ്രകമ്മിറ്റിയംഗം ഡോ എം കെ നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഐ എ പി പ്രസിഡണ്ട് ഡോ കെ സി രാജീവ് അധ്യക്ഷനായി. ഡോ ആര്യാദേവി, ഡോ അരുൺ അഭിലാഷ്, ഡോ അജിത് സുഭാഷ്, ഡോ മൃദുല ശങ്കർ, ഡോ സുൽഫിക്കർ അലി, ഡോ പത്മനാഭ ഷേണായി, ഡോ പ്രശാന്ത്, ഡോ സുബ്രഹ്മണ്യം, ഡോ പ്രഭാകരൻ, ഡോ. രവീന്ദ്രൻ, ഡോ സുഷമാ പ്രഭു പ്രസംഗിച്ചു