തിരുവനന്തപുരം: നാഷണൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥിനി ഡോ. കെ റൂബിത തന്‍റെ ശാരീരിക വൈകല്യങ്ങളെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയ സംരംഭകത്വ വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവർത്തനം കണക്കിലെടുത്ത് ഇന്ത്യയിലെ ആദ്യത്തെ 10 മികച്ച സംരംഭകരിൽ ഒരാളായും വിദ്യാഭ്യാസ വിചക്ഷകയുമായും തെരഞ്ഞെടുത്തു. ലണ്ടൻ ബുക്ക്‌സ് ഓഫ് വേൾഡ് റെക്കോർഡ്‌സ്-2024 ലെ മികച്ച അദ്ധ്യാപികയും യുവസംരംഭകയുമായി തിരഞ്ഞെടുക്കുകയും ഡൽഹിയിലെ iconic peace award council ൽ നിന്നും ഓണററി ഡോക്ടറേറ്റ് നൽകി ആദരിക്കുകയും ചെയ്തു.
വിദ്യാർത്ഥിനിയെ നാഷണൽ കോളേജിൽ നടന്ന ചടങ്ങിൽ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രൊ-വൈസ് ചാൻസിലർ ഡോ. ഗ്രേഷ്യസ് ജെയിംസ് മെമന്റോ നൽകി ആദരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. എസ്. എ. ഷാജഹാൻ, രാജധാനി കോളേജ് (യൂണിവേഴ്‌സിറ്റി ഓഫ് ഡൽഹി) കൊമേഴ്‌സ് വിഭാഗം മേധാവി ഡോ. രാജേന്ദർ കുമാർ, വൈസ്- പ്രിൻസിപ്പാൾ ജസ്റ്റിൻ ഡാനിയേൽ, കോമേഴ്‌സ് വിഭാഗം മേധാവി ഫാജിസാ ബീവി, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ആൽവിൻ. ഡി, മാനേജ്‌മെൻറ് വിഭാഗം മേധാവി ഷിബിത. ബി. എസ്, ദീപ്തി നായർ എച്ച്. വി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.