കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം പി കെ ഗോപിയ്ക്ക്

Kozhikode

കോഴിക്കോട് : കവി, ചലച്ചിത്രഗാന രചയിതാവ്, ബാലസാഹിത്യകാരൻ, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനായ പി കെ ഗോപിക്ക് കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനക്കുള്ള പുരസ്കാരം വയലാർ പുരസ്കാരം നേടിയ കാട്ടൂർ കടവിന്‍റെ കർത്താവും പ്രശസ്ത കഥാകൃത്തും സാഹിത്യ അക്കാദമി വൈസ് പ്രസിഡൻ്റുമായ അശോകൻ ചരുവിൽ സമർപ്പിച്ചു. വെങ്കല ഫലകവും പ്രശസ്തിപത്രവും 30000 രൂപയും അടങ്ങിയതാണ് പുരസ്കാരം.

അക്കാദമി നിർവ്വാഹകസമിതി അംഗവും പ്രമുഖ കഥാകൃത്തുമായ എം കെ മനോഹരൻ അധ്യക്ഷനായി. സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, അക്കാദമി ജനറൽ കൗൺസിൽ അംഗം പ്രശസ്ത നിരൂപക ഡോ. മിനി പ്രസാദ്, അക്കാദമി പ്രോഗ്രാം കോർഡിനേറ്റർ കെ എസ് സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. അക്കാദമി സെക്രട്ടറിയും പ്രമുഖ കവിയും ദേശാഭിമാനി വാരിക മുൻ പത്രാധിപരുമായിരുന്ന പ്രൊഫ. സി പി അബൂബക്കർ സ്വാഗതവും പുരസ്കാര ജേതാവ് പി കെ ഗോപിക്കുവേണ്ടി മരുമകൻ, ബ്രാൻഡ് സ്വാമി ബ്രാൻ്റ് മുഖ്യ ക്രിയേറ്റീവ് ഡയറക്ടറും ക്രിയേറ്റീവ് കൺസൾട്ടൻ്റുമായ മുൻ മാധ്യമപ്രവർത്തകൻ ജോബി ജോസഫ് മറുമൊഴി നടത്തി.

യുവ എഴുത്തുകാരികളായ ആര്യാഗോപിയും സൂര്യ ഗോപിയും ചിത്രകാരനും മുത്തച്ഛൻ്റെ കവിതകൾ ഇംഗ്ളീഷിലേയ്ക്ക് മൊഴിമാറ്റി ശ്രദ്ധേയനായ സിൽവർ ഹിൽസ് സ്കൂൾ വിദ്യാർത്ഥി ജഹാൻ ജോബിയും നിറഞ്ഞ പി കെ ഗോപിയുടെ മലാപ്പറമ്പിലെ ‘ നന്മ ‘ യിലെ മുറ്റത്തും ഹാളിലുമായി തിങ്ങി നിറഞ്ഞ അതിപ്രശസ്ഥ വ്യക്തികളുടെ സാന്നിധ്യം കൊണ്ട് ധന്യമായ ലളിതവും അനാർഭാടവുമായ ചടങ്ങിലാണ് പുരസ്കാരം സമർപ്പിച്ചത്.

കൊച്ചിൻ ബേക്കറിയുടെ ” അക്ഷര മധുരം ” എന്ന് രേഖപ്പെടുത്തിയ കേക്ക് സേവ്ഗ്രീൻ സഹകരണ സൊസൈറ്റി പ്രസിഡൻ്റ് എം പി റജുൽ കുമാർ കൈമാറിയത് പി കെ ഗോപിയും ഭാര്യ കോമളവും ചേർന്ന് മുറിച്ചു. സദസിൽ മുതിർന്ന മാധ്യമപ്രവർത്തകർ കെ എഫ് ജോർജ് ( മലയാള മനോരമ) ടി ബാലകൃഷ്ണൻ (മാതൃഭൂമി), ചാവറകൾച്ചറൽ സെൻ്റർ ഡയറക്ടർ ഫാദർ ജോൺ മണ്ണാറത്തറ , യുവ കലാസാഹിതി പ്രവർത്തകരായ എം എ ബഷീർ, എം സഫൽ, പി ആർ ഡി ഉത്തര മേഖലാ ഡപ്യൂട്ടി ഡയറക്ടർ കെ ടി ശേഖരൻ, പുകസ ജില്ലാ സെക്രട്ടറി ഡോ. യു ഹേമന്ദ് കുമാർ, ടൗൺ ഏര്യാ പ്രസിഡൻ്റ് കെ സുരേഷ് കുമാർ മാസ്റ്റർ, സെക്രട്ടറി എം സി സന്തോഷ് കുമാർ, സംസ്ഥാന റൂട്രോണിക്സ് ഡയറക്ടർ ബോർഡ് അംഗം സി എൻ സുഭദ്ര, ദർശനം വനിത വേദി പ്രവർത്തകരായ പി കെ ശാലിനി, ശശികലമഠത്തിൽ, മിനി ജോസഫ്, ദർശനം ഓൺലൈൻ വായന മുറിയിലെ എഴുത്തുകാരൻ ബിജു ചാലിൽ , ദർശനം നിർവ്വാഹക സമിതി അംഗങ്ങളായ കെ എം ശ്രീനിവാസൻ, പി ബാബു ദാസ്, എം എ ജോൺസൺ, സംസ്ഥാന വിദ്യാഭ്യാസ ഉപദേശക സമതി ചെയർമാൻ ഡോ. ജെ പ്രസാദ്, വയലിനിസ്റ്റ് വിൽസൺ സാമുവൽ (സംഗമം ), സംഗീതജ്ഞൻ വിജയൻ കോവൂർ, ശാന്തിനികേതൻ ഷാജു ഭായ്, എൻ എം സണ്ണി ( കാലിക്കറ്റ് ബുക്ക് ക്ളബ്ബ് ), മോഹനൻ പുതിയോട്ടിൽ ( സംസ്കാര സാഹിതി ), ആർട്ടിസ്റ്റ് മാരായ പി എസ് സെൽവരാജ്, ഗുരുകുലം ബാബു, അജീഷ് കുത്തി വര, കവികളായ പി പി ശ്രീധരനുണ്ണി,മണമ്പൂർ രാജൻബാബു, വിനു നീലേരി, പ്രഥ്വിരാജ് മൊടക്കല്ലൂർ, പി കെ സുജിത് ( സമകാലിക മലയാളം, ന്യൂ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പ് കൊച്ചി),സദാനന്ദൻ ( ഇപ്റ്റ ), സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ ടി വി ബാലൻ,എഴുത്തുകാരായ ഡോ. ഒ എസ് രാജേന്ദ്രൻ, സുദീപ് തെക്കേപ്പാട്ട്, സുധി , ജാനമ്മ കുഞ്ഞുണ്ണി എന്നിവർ സംബന്ധിച്ചു.