വയനാടിന്‍റെ സ്വർണ്ണഖനന ചരിത്രം; “തരിയോട്” പുസ്തകം പ്രകാശനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: പത്തൊമ്പതാം നൂറ്റാണ്ടിൽ വയനാട്ടിലെ തരിയോടിലും മറ്റ് പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വർണ്ണ ഖനന ചരിത്രത്തെ ആസ്പദമാക്കി നിർമൽ ബേബി വർഗീസ് എഴുതിയ ‘തരിയോട്: ഹിസ്റ്ററി & പ്രോസ്പെക്റ്റ്സ് ഓഫ് വയനാട് ഗോൾഡ് റഷ്’ എന്ന ചരിത്ര പുസ്തകം പ്രകാശനം ചെയ്തു.

പുസ്തകത്തിന്റെ ആദ്യ കോപ്പി നിർമൽ തന്റെ സഹോദരിയും തരിയോട് ഡോക്യൂമെന്ററിയുടെ നിർമ്മാതാവുമായ ബേബി ചൈതന്യയ്ക്ക് നൽകി. ആമസോണിലും, ആമസോൺ കിന്റിലിലുമാണ് പുസ്തകം ലഭ്യമാകുക.

നിലവിൽ ഇംഗ്ലീഷ് പതിപ്പാണ് പുറത്തിറക്കിയിരിക്കുന്നത്. മലയാളം പതിപ്പ് പിന്നീട് പുറത്തിറക്കും.

നിർമൽ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘തരിയോട്’ എന്ന ഡോക്യൂമെന്ററി സിനിമയുടെ പുസ്തകരൂപമാണിത്. ഡോക്യൂമെന്ററി കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡ് ഉൾപ്പടെ രാജ്യത്തിനകത്തും പുറത്തുമായി നിരവധി അവാർഡുകൾ കരസ്ഥമാക്കിയിരുന്നു.

ഇതേ പശ്ചാത്തലത്തിൽ നിർമൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ചർച്ചകൾ പുരോഗമിക്കുകയാണ്.