വിജയത്തിളക്കമായി അസംപ്ഷൻ എ യു പി സ്കൂൾ

Wayanad

സുൽത്താൻ ബത്തേരി: ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഓവറോൾ ട്രോഫി നേടി അസംപ്ഷൻ കൂൾ മികവ് തെളീച്ചു. LP ജനറൽ , LP അറബിക്ക്, UP ജനറൽ , UP സംസ്കൃതം തുടങ്ങിയ ഇനങ്ങിലാണ് ഓവറോൾ നേടിയത്.
കൂടാതെ ശാത്രേൽസവത്തിലും 9ൽ 7 ട്രോഫികളും നേടിയിരിന്നു.

“അഭിമാനം എൻ്റെ അസംപ്ഷൻ ” എന്ന ശീർഷകത്തിൽ 2024 വിജയവർഷം ആഘോഷപരിപാടികളുടെ ഉദ്ഘാടനം മാനേജർ റവ.ഫാ.തോമസ് മണക്കുന്നേൽ നിർവ്വഹിച്ചു . പി ടി എ പ്രസിഡൻ്റ് .റ്റിജി ചെറുതോട്ടിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. യോഗത്തിൽ ഹെഡ്മാസ്റ്റർ സ്റ്റലിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. MPTA പ്രസിഡൻ്റ് ശ്രീജ ഡേവിഡ്, കൗൺസിലർ പ്രജിത രവി ആശംസകൾ നേർന്നു. അധ്യാപകരായ ബെന്നി റ്റി.റ്റി, ട്രീസതോമസ്, ബീന മാത്യു ,സിസ്റ്റർ പ്രിയതോമസ്, ജിഷ എം പോൾ, റോസ എ.സി തുടങ്ങിയവർ സംസാരിച്ചു.