തിരുവനന്തപുരം: നെയ്യാറ്റിൻകര കേന്ദ്രമാക്കി കലാമണ്ഡലം രജിത.ജി. വിജയൻ നേതൃത്വം നൽകുന്ന അമരവിള ഹംസധ്വനി സ്കൂൾ ഓഫ് ഡാൻസിലെ നൃത്ത വിദ്യാർത്ഥികളുടെ പുതിയ ബാച്ചിന്റെ അരങ്ങേറ്റം “രംഗപ്രവേശം 2024 ” നെയ്യാറ്റിൻകര ശ്രീരാഗം ആഡിറ്റോറിയത്തിൽ നടന്നു.

രംഗപ്രവേശത്തിൻ്റെ ഉദ്ഘാടനം മലയാള മനോരമ വാരികയുടെ എഡിറ്റർ ഇൻ ചാർജ് എം.എസ്.ദിലീപ് നിർവഹിച്ചു. ഫ്ലവേഴ്സ് ചാനൽ പ്രോഗ്രാം പ്രൊഡ്യൂസർ അമരവിള സതീഷ് മുഖ്യാതിഥിയായിരുന്നു. വിദ്യാർത്ഥികൾക്കും അണിയറ പ്രവർത്തകർക്കുമുള്ള ഉപഹാരങ്ങൾ എം.എസ് ദിലീപും അമരവിള സതീഷും സമ്മാനിച്ചു.

രണ്ട് പതിറ്റാണ്ടായി ഗൾഫിലും കേരളത്തിലും ഡാൻസ് ക്ലാസ്സുകൾ നടത്തുന്ന കലാമണ്ഡലം രജിത.ജി.വിജയന് പ്രശസ്തരായ നിരവധി ശിഷ്യരുണ്ട്. ഞാനും പിന്നൊരു ഞാനും എന്ന രാജസേനൻ ചിത്രത്തിൽ പ്രധാന വേഷത്തിൽ അഭിനയിക്കുകയും കൊറിയോഗ്രാഫി നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്.
കലാമണ്ഡലത്തിൽ നിന്ന് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ രജിത പ്രായഭേദമില്ലാതെ നാട്ടിലെയും വിദേശരാജ്യങ്ങളിലെയും വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഡാൻസ് ക്ലാസ്സുകൾ നടത്തി വരുന്നു.