തിരുവനന്തപുരം: വന്യജീവി ഫോട്ടോഗ്രാഫറും പരിസ്ഥിതി പ്രവർത്തകനുമായ ബിജു കാരക്കോണത്തിന് ഭാരത് സേവക് സമാജ് (ബി.എ സ്.എസ്) പുരസ്കാരം.
ഫോട്ടോഗ്രാഫി രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.
തിരുവനന്തപുരം കവടിയാർ സദ്ഭാവനാ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബി.എസ്.എസ് അഖിലേന്ത്യാ ചെയർമാൻ ബി.എസ്. ബാലചന്ദ്രൻ പുരസ്കാരം സമ്മാനിച്ചു.
കഴിഞ്ഞ 30 വർഷമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവമായ ബിജു കാരക്കോണം, പരിസ്ഥിതി, പ്രകൃതി വിഷയങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കൂടാതെ, പരിസ്ഥിതി അവബോധം വളർത്തുന്നതിനായി കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും നിരവധി ഫോട്ടോഗ്രാഫി പ്രദർശനങ്ങളും സംഘടിപ്പി
ച്ചിട്ടുണ്ട്.
നൂറിലധികം ഡോക്യുമെന്ററികൾ നിർമ്മിച്ച അദ്ദേഹം കളം’ എന്ന ചിത്രത്തിലൂടെ ചലച്ചിത്ര ഛായാഗ്രഹണ രംഗത്തും അരങ്ങേറ്റം കുറിച്ചു.
ശാന്തിഗ്രാം , ചൈൽഡ് എംപവർമെന്റ് ട്രസ്റ്റ്, ലൈറ്റ് ആൻഡ് ഷേഡ് ഫോട്ടോഗ്രാഫി അസോസിയേഷൻ, CISSA, തുടങ്ങി നിരവധി സാമൂഹിക സംഘടനകളുമായി ചേർന്ന് കഴിഞ്ഞ ഇരുപതു വർഷമായി സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്നു. മുപ്പതു വർഷത്തെ ഫോട്ടോഗ്രാഫി ജീവിതത്തിലും ഇരുപതു വർഷത്തെ സാമൂഹ്യ പ്രവർത്തനങ്ങളിലും നിരവധി സംഘടനകൾ അദ്ദേഹത്തിന് പുരസ്കാരങ്ങൾ സമ്മാനിച്ചിട്ടുണ്ട്.