കണ്ണൂർ ഐ എം എ ക്ക് പുരസ്കാരത്തിളക്കം

Kannur

കണ്ണൂർ: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാന തലത്തിലുള്ള നാല് അവാർഡുകൾ കരസ്ഥമാക്കി കണ്ണൂർ ഹെഡ് കോർട്ടേഴ്സ് ബ്രാഞ്ച് ഐഎംഎ. എമർജൻസി ലൈഫ് സപ്പോർട്ട് പരിശീലനം, മെമ്പർഷിപ്പ് പ്രവർത്തനത്തിലെ മികവ് , വനിതാ പ്രവർത്തനങ്ങളിലെ കൂട്ടായ്മ, സാമൂഹ്യ സുരക്ഷാ പദ്ധതികളിലെ മികച്ച പ്രവർത്തനം എന്നിവ മുൻനിർത്തിയാണ് കണ്ണൂർ ഐ എം എ നാല് സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയത്.

ഐ എം എ സംസ്ഥാന പ്രവർത്തക സമിതി അംഗവും എമർജൻസി ലൈഫ് സപ്പോർട്ട് കോർഡിനേറ്ററുമായ ഡോ സുൽഫിക്കർ അലി, വനിതാ ഐഎംഎ പ്രസിഡണ്ട് ഡോ ലതാ രാജീവൻ, സാമൂഹ്യ സുരക്ഷാ പദ്ധതി കോർഡിനേറ്റർ ഡോ വി സുരേഷ്, മെമ്പർഷിപ്പ് പ്രമോഷൻ കൺവീനർ ഡോ രാജമോഹൻ എന്നിവരാണ് ഐ എം എ സംസ്ഥാന അവാർഡിന് അർഹരായത്.

തൃശൂരിൽ നടന്ന ഐ എം എ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് ഡോ ജോസഫ് ബെനവൻ അവാർഡുകൾ വിതരണം ചെയ്തു. കണ്ണൂരിൽ നടന്ന അനുമോദന സംഗമത്തിൽ പ്രസിഡണ്ട് ഡോ നിർമ്മൽ രാജ് അധ്യക്ഷനായി. സെക്രട്ടറി ഡോ ആശിഷ് ബെൻസ്, ഡോ പി കെ ഗംഗാധരൻ, ഡോ മുഹമ്മദലി, ഡോ നരേന്ദ്രൻ, ഡോ എംസി ജയറാം, ഡോ മുസ്താഖ് പ്രസംഗിച്ചു