തളിപ്പറമ്പ: സംസ്ഥാന ബജറ്റിൽ 12-ാം ശമ്പള- പെൻഷൻ പരിഷ്ക്കരണം സംബന്ധിച്ച കാര്യങ്ങൾ അവഗണിച്ചതിലും കഴിഞ്ഞ പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസക്കുടിശികയും നൽകുന്നിടത്ത് വ്യക്തതയില്ലാത്തതിലും പ്രതിഷേധിച്ച് സർവീസ് പെൻഷൻകാർ തളിപ്പറമ്പ ബ്ലോക്ക് കെ.എസ്.എസ്.പി.എയുടെ നേതൃത്വത്തിൽ തളിപ്പറമ്പ സബ്ട്രഷറിക്കു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.
സംസ്ഥാന സെക്രട്ടറി കെ.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് പി.ടി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ.വി പ്രേമരാജൻ,സംസ്ഥാന കൗൺസിലർമാരായ ഇ.വിജയൻ, പി.ഗോവിന്ദൻ ,ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എം മാത്യു, കുഞ്ഞമ്മ തോമസ്, ബ്ലോക്ക് വനിതാ ഫോറം സെക്രട്ടറി എം.കെ കാഞ്ചനകുമാരി, വി.വി. ജോസഫ് കെ.ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.പ്രകടനത്തിന് ഒ.വി ശോഭന, ആർ.കെ ഗംഗാധരൻ, എ.രവി,വി.സി പുരുഷോത്തമൻ ,ഇ.വി സുരേഷൻ, പി.ദിവാകരൻ, പി.ദേവരാജൻ ,എം രാജൻ എന്നിവർ നേതൃത്വം നൽകി.