തിരുവനന്തപുരം: ബി ജെ പി നേതൃത്വവുമായി തെറ്റിയ സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതുസംബന്ധിച്ച് കെ പി സി സി ഉടന്‍ വാര്‍ത്താ സമ്മേളനം വിളിച്ച് പ്രഖ്യാപനം നടത്തും. കഴിഞ്ഞ രണ്ടാഴ്ചയായി കോണ്‍ഗ്രസുമായി നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് സന്ദീപിന്റെ തീരുമാനം. പാലക്കാട് തെരഞ്ഞെടുപ്പ് അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേയാണ് അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്.
അതിനിടെ സന്ദീപ് വാര്യര്‍ പാലക്കാട് കോണ്‍ഗ്രസിന്‍റെ വേദിയിലെത്തി. കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേര്‍ന്ന് സന്ദീപ് വാര്യരെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കോണ്ഗ്രസിനെ സംബന്ധിച്ച് ഏറെ സന്തോഷമുള്ള ദിവസമാണ് ഇന്നെന്ന് കെ സുധാകരന്‍ പറഞ്ഞു.
പാലക്കാട് സീറ്റ് നിഷേധിച്ചതും ഒപ്പം പാര്‍ട്ടിയില്‍ നിന്നും നേരിടുന്ന അവഗണനയുമാണ് സന്ദീപിനെ ബി ജെ പി വിടാന്‍ പ്രേരിപ്പിച്ചത്. ബി ജെ പിയുമായി ഇടഞ്ഞ സന്ദീപ് സി പി എമ്മുമായും സി പി ഐയുമായുമടക്കം ചര്‍ച്ച നടത്തിയിരുന്നു. എ കെ ബാലന്റെ നേതൃത്വത്തിലായിരുന്നു ചര്‍ച്ചകള്‍. ഇതിനിടെയാണ് സന്ദീപ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.