ക്യാന്‍സര്‍ ബാധിച്ചവര്‍ക്കായി മുടി മുറിച്ചു നൽകി 10 വയസ്സുകാരി മാതൃകയായി

Wayanad

കമ്പളക്കാട്: ക്യാൻസർ ബാധിച്ച് മുടി നഷ്ടപ്പെട്ട സ്ത്രീകൾക്ക് സൗജന്യമായി വീഗ്ഗ് നൽകുവാൻ തൃശൂർ അമല മെഡിക്കൽ കോളേജുമായി ചേർന്ന് പ്രകാശ് പ്രാസ്കോ നടത്തിവരുന്ന കേശദാന ക്യാമ്പിൽ മുടി മുറിച്ചു നൽകി മാതൃകയായി 10 വയസ്സുകാരി. കണിയാമ്പറ്റ സ്നേഹ പാലിയേറ്റീവ് കെയർ വളണ്ടിയർ മദീന-ലതീഫ് ദമ്പതികളുടെ മകളും കമ്പളക്കാട് ഗവണ്മെന്റ് UP സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിനി യുമായ നഹ്‌ല തസ്‌നിയാണ് കേശദാനം നടത്തി മാതൃകയായത്.

ഷമീർ സുൽത്താൻ കമ്പളക്കാട്, പ്രകാശ്‌ പ്രാസ്കോ, സോഷ്യൽ സർവീസ് ഓർഗാനൈസേഷൻ കോർഡിനേറ്റർ സജിത കെ ആർ തുടങ്ങിയവർ പങ്കെടുത്തു.