സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി ടൗണില്‍ ജനങ്ങളെ ദിവസങ്ങളായി ഭയപ്പെടുത്തി വിലസിയ കാട്ടാന പിടിയിലായി. തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് ആനയെ വനപാലകര്‍ മയക്കുവെടിവച്ച് വീഴ്ത്തിയത്. കുപ്പാടി വനമേഖലയ്ക്ക് അടത്തുനിന്നാണ് പി എം 2 എന്ന പേരില്‍ അറിയപ്പെടുന്ന ആനയെ മയക്കുവെടിച്ചത്.
ആനയെ മുത്തങ്ങയിലേക്ക് കൊണ്ടു പോകും. ഇവിടെ നിന്നും ലോറിയില്‍ കയറ്റിയാണ് മുത്തങ്ങയില്‍ എത്തിക്കുക. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നും 16 കിലോമീറ്റര്‍ മാറി മുത്തങ്ങയിലുള്ള ആനപ്പന്തിയിലെ കൂട്ടിലേക്കാവും ആനയെ മാറ്റുക. ആനയെ മയക്കുവെടിവെച്ച് പിടികൂടാനായി പ്രവര്‍ത്തിച്ച ദൗത്യസംഘത്തെ പ്രത്യേകം അഭിനന്ദിക്കുന്നതായി വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.