സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കണം: വിസ്ഡം പ്രൊഫൈസ്

Kannur

അഞ്ച് വേദികളിലായി ആയിരങ്ങൾ പങ്കെടുത്ത പ്രൊഫൈസ് ദ്വിദിന സമ്മേളനത്തിന് ഉജ്വല സമാപനം

കണ്ണൂർ: തൊഴിൽ മേഖലയിലെ ഏത് പ്രതികൂല സാഹചര്യങ്ങളിലും സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന ആഹ്വാനത്തോടെ വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച നാലാമത് പ്രൊഫഷണൽ ഫാമിലി കോൺഫറൻസ് ‘പ്രൊഫൈസ്’ കണ്ണൂർ നായനാർ അക്കാഡമിയിൽ ഉജ്വല സമാപനം.

രണ്ടാം ദിവസത്തെ സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.കെ നിഷാദ് സലഫി അദ്ധ്യക്ഷനായി. കേരളാ വ്യവസായ വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി എ പി എം മുഹമ്മദ് ഹനിഷ് ഐ.എ.എസ് മുഖ്യാതിഥിയായി പങ്കെടുത്തു.

പ്രൊഫഷണൽ ജോലിത്തിരക്കിനിടയിലും സാമൂഹികമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ നമുക്ക് കഴിയണം. രാജ്യത്ത് വർദ്ധിച്ച് വരുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ സാഹോദര്യത്തിൻ്റെ സന്ദേശം പ്രചരിപ്പിക്കാൻ പ്രൊഫഷണലുകൾ മുന്നോട്ട് വരണമെന്നും പ്രൊഫൈസ് ഫാമിലി കോൺഫറൻസ് ആഹ്വാനം ചെയ്തു.

മനുഷ്യരുടെ ജീവിതമാണ് നാം തൊഴിലിൻ്റെ ഭാഗമായി കെകാര്യം ചെയ്യുന്നതെന്ന ചിന്ത ഉണ്ടെങ്കിൽ നമ്മുടെ തൊഴിലിടങ്ങളിൽ മാനവികത വളർത്തിയെടുക്കാൻ സാധിക്കുമെന്നും പ്രൊഫൈസ് അഭിപ്രായപ്പെട്ടു.

രാജ്യത്തെ വൻകിട പ്രൊഫഷണൽ കമ്പനികളിൽ വരുന്ന മാറ്റങ്ങളും, ഇന്ത്യയിലെ സ്ഥാപനങ്ങളിൽ വിദേശ കമ്പനികളുടെ മുതൽമുടക്കുമെല്ലാം സ്യഷ്ടിക്കുന്ന ആശങ്കകളും, കുത്തകവൽക്കരണവും സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് പ്രൊഫൈസ് അഭിപ്രായപ്പെട്ടു.

കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലും വിദേശ കമ്പനികളുടെ മുതൽമുടക്ക് വന്ന സാഹചര്യത്തിൽ ഇടത്തരം ആളുകൾക്ക് പോലും മികച്ച ചികിത്സാ സൗകര്യങ്ങൾ അപ്രാപ്യമാകുമോ എന്നത് ആശങ്കാജനകമാണ്. ഇത്തരം മേഖലയിലെ തൊഴിൽ സുരക്ഷിതത്വം സംബന്ധിച്ച് സർക്കാർ ജാഗ്രത പാലിക്കണമെന്നും പ്രൊഫൈസ് ആവശ്യപ്പെട്ടു.

പീസ് റേഡിയോ സി.ഇ.ഒ. ഹാരിസ് ബിന്‍ സലീം പാനല്‍ ഡിസ്കഷന് നേതൃത്വം നല്‍കി. വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റും ജാമിഅ അല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യ ഡയറക്ടറുമായ ഫൈസല്‍ മൗലവി പുതുപ്പറമ്പ്, ലജ്നത്തുല്‍ ഇസ്‌ലമില്‍ ബുഹൂസിയ്യ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മുഹമ്മദ് സ്വാദിഖ് മദീനി, സി.പി. സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീന്‍ സ്വലാഹി, വിസ്ഡം യൂത്ത് സംസ്ഥാന ഭാരവാഹികളായ യു. മുഹമ്മദ് മദനി, ഡോ: നസീഫ് പി.പി, ഡോ: ബഷീര്‍ വി.പി, മുസ്തഫ മദനി, ജംഷീര്‍ സ്വലാഹി, അബ്ദുല്ലാ അന്‍സാരി, വിസ്ഡം യൂത്ത് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളായ എ.പി.മുനവ്വര്‍ സ്വലാഹി, അബ്ദുറഹ്മാന്‍ ചുങ്കത്തറ, തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.

ഡോ: മുഹമ്മദ് കുട്ടി കണ്ണിയന്‍, യൂനുസ് പി, ഡോ: മുഹമ്മദ് മുബഷിര്‍ ടി.സി, ഡോ: ഫഹീം, ഡോ: ഷഹദാദ്, ഡോ: ഫവാസ് ടി.കെ, ഡോ: മുഹമ്മദ് റഫീഖ്, ഡോ: മുഹമ്മദ് ഇഖ്ബാല്‍, മുഹമ്മദ് അജ്മല്‍ സി, ഹഫ്സല്‍ എം, ഡോ: ഷബാസ് കെ അബ്ബാസ്, സഫ്‌വാന്‍ ബറാമി അല്‍ ഹികമി, റാഷിദ് സ്വലാഹി സംസാരിച്ചു.

പ്രധാന വേദിക്ക് പുറമെ അഞ്ചു വേദികളിലായി നടന്ന കുട്ടികളുടെ വിവിധ പരിപാടികള്‍ പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ദേയമായി. കിന്‍ഡര്‍ഗാര്‍ഡന്‍ കുട്ടികള്‍ക്കായി സ്വീറ്റ് ബഡ്സ്, ലോവര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി ബട്ടര്‍ഫ്ലൈസ്, അപ്പര്‍ പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി ലിറ്റില്‍ വിംഗ്സ്, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി ടീന്‍സ്പേസ് തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു. വിസ്ഡം സ്റ്റുഡന്റ്സ് സംസ്ഥന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷമീല്‍ ടി, ഷരീഫ് കാര, അംജദ് മദനി, സഫീര്‍ അല്‍ ഇകമി, ജാഫര്‍ കാവുംപടി, മന്‍സൂര്‍ സ്വലാഹി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.