മാനവിക ബന്ധങ്ങൾ പവിത്രമായി കാണണം: മുഹമ്മദ് ഹനീഷ് ഐ.എ.എസ്.

Kannur

കണ്ണൂർ: ഏറ്റവും വലിയ യൂണിവേഴ്സിറ്റി മനുഷ്യ ജീവിതമാണെന്നും മനുഷ്യർ തമ്മിലുള്ള ബന്ധങ്ങൾ നിലനിർത്തുന്നതിലൂടെയും സഹജീവികളോടുള്ള കടമകളും ഉത്തരവാദിത്തങ്ങളും നിര്‍വ്വഹിക്കുന്നതില്‍ സംതൃപ്തി കണ്ടെത്തണമെന്നും കേരള സർക്കാർ ഇൻഡസ്ട്രിയൽ ഡിപ്പാർട്ട്മെൻറ് പ്രിൻസിപ്പൽ സെക്രട്ടറി APM മുഹമ്മദ് ഹനീഷ് ഐ.എ.എസ് അഭിപ്രായപ്പെട്ടു. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ കണ്ണൂർ നായനാർ അക്കാദമിയിൽ സംഘടിപ്പിച്ച “പ്രൊഫൈസ്” പ്രൊഫഷണൽ ഫാമിലി കോൺഫറൻസിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊഫഷണലുകൾ അവരുടെ പ്രാപ്തിയും പരിമിതികളും തിരിച്ചറിഞ്ഞ് അതിനനുസൃതമായ ജീവിതത്തില്‍ അതിനനുസൃദമായ വിജയം കണ്ടെത്താന്‍ കഴിയണം. വിജയങ്ങളിലും പരാജയങ്ങളിലും സ്വയം വിമർശനമുണ്ടാകണം എങ്കിൽ മാത്രമേ അറിവുകളെ തിരിച്ചറിവുകളായി മാറ്റാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.