കണ്ണൂര്‍: കേരള സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ് എസ് പി എ) മുന്‍ സംസ്ഥാന പ്രസിഡണ്ട് കെ കരുണാകരന്‍ പിള്ളയുട ചരമവാര്‍ഷിക ദിനത്തില്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന സെക്രട്ടറി ടി.വി.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ രാമകൃഷ്ണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍ കൊയ്യോടന്‍, എ. കെ. സുധാകരന്‍, പി. അബുബക്കര്‍, വി. ലളിത, ഗീത കൊമ്മേരി, വി. വി. ഉപേന്ദ്രന്‍, പി. കെ. രാജേന്ദ്രന്‍, ഇ. ബാലകൃഷ്ണന്‍, ടി. കുഞ്ഞികൃഷ്ണന്‍, പി. രാഘവന്‍മാസ്റ്റര്‍, കെ. സി. രാജന്‍, എം. പി. കൃഷ്ണദാസ്, സി. എല്‍. ജേക്കബ്ബ്, കെ.സുരേന്ദ്രന്‍, ഇ.മുകുന്ദന്‍, പി.സുഖദേവന്‍, കെ കൃഷ്ണന്‍ പ്രസംഗിച്ചു.
