ധനുവച്ചപുരം : ഗ്രാമശബ്ദം സാഹിത്യ സാംസ്കാരിക കൂട്ടായ്മയുടെ 8-ാമത് വാർഷികമായ സാംസ്കാരികോത്സവ്ൻ്റെ ഉദ്ഘാടനവും പുരസ്കാര സമർപ്പണവും പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ധനുവച്ചപുരത്ത് നിർവ്വഹിച്ചു.
ഡോ. ബിജു ബാലകൃഷ്ണൻ (ഗ്രാമീണ സാഹിത്യ പുരസ്‌കാരം), സജിലാൽ നായർ (ദൃശ്യമാധ്യമ പുരസ്‌കാരം) രചന വേലപ്പൻനായർ (ശ്രേഷ്ഠഭാഷാ പുരസ്‌കാരം) പ്രൊ.ജഗന്നാഥൻ നായർ (ഗുരുശ്രേഷ്ഠ പുരസ്‌കാരം), കലാമണ്ഡലം രജിത.ജി. വിജയൻ (കലാ സാംസ്കാരിക പുരസ്‌കാരം), സനൽ ഡാലുംമുഖം (യുവസാഹിത്യ പുരസ്‌കാരം), എം.സെയ്ദലി (ജനസേവ പുരസ്‌കാരം) നെയ്യാറ്റിൻകര വിജയൻ (മലയാളനാടക പുരസ്കാരം) എന്നിവർ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
ഇന്ത്യയിൽ ആദ്യമായി ഗ്രാമവണ്ടി പദ്ധതി നടപ്പിലാക്കിയ മാതൃകയ്ക്ക് കൊല്ലയിൽ ഗ്രാമപഞ്ചായത്തിന് “രാഷ്ട്ര സേവാ പുരസ്കാരം” നൽകി മന്ത്രി ആദരിച്ചു. സംസ്ഥാനത്തെ മികച്ച ഹരിതകർമ്മസേന യായി തിരഞ്ഞെടുക്കപ്പെട്ട കൊല്ലയിൽ ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മ സേനയിലെ അംഗങ്ങളെ മന്ത്രി ഉപഹാരം നൽകിയും അനുമോദിച്ചു. കൊല്ലയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. എൻ.എസ്. നവനീത് കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമശബ്ദം ചെയർമാൻ റോബിൻ പ്ലാവിള സ്വാഗതം ആശംസിച്ചു.
പാറശ്ശാല മുൻ എം.എൽ.എ, എ.റ്റി.ജോർജ്ജ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റ്റി.താണുപിള്ള, ഗ്രാമശബ്ദം ഉപദേശക സമിതി പ്രസിഡന്റ് സനൽ പുകിലൂർ ഗ്രാമശബ്ദം ട്രഷറർ രാജൻ. ജി, ഗ്രാമപഞ്ചായത്ത് അംഗവും സംഘാടക സമിതി ജനറൽ കൺവീനറുമായ എൽ. ബിന്ദുബാല, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ സുരേഷ് കുമാർ, സംഘാടക സമിതിയിലെ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്.സന്ധ്യ , ജി.എസ്. ബിനു, വി.എസ്. അനില തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഗ്രാമീണ കലാകാരൻമാർ അവതരിപ്പിക്കുന്ന ‘നാട്ടരങ്ങ് ഇന്ന് വൈകുന്നേരം കരകൗശല വികസന കോർപ്പറേഷൻ ചെയർമാൻ പി.രാമഭദ്രൻ ഉദ്ഘാടനം ചെയ്യും.
കൊല്ലയിൽ ശ്രീകണ്ഠൻ നായർ, വി. എം. ശിവരാമൻ, ശ്രുതി എന്നിവർ അവതരിപ്പിക്കുന്ന ശുദ്ധമദ്ദളം നാടകവും ഉണ്ടായിരിക്കും. 30 ന് സമാപന സമ്മേളനവും അനുമോദന സദസ്സും പ്രശസ്ത സാഹിത്യകാരൻ ഡോ. ജോർജ്ജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും.