ലാലേട്ടന്‍റെ ജന്മദിനം കളറാക്കി ഏരീസ് പ്ലെക്സ്: ഫിലിം ഫെസ്റ്റിവലിൽ സിനിമകൾ വീണ്ടും കാണാൻ പ്രേക്ഷക പ്രവാഹം

Thiruvananthapuram

തിരുവനന്തപുരം : മോഹൻലാലിന്റെ ഹിറ്റ് സിനിമകൾ ബിഗ് സ്ക്രീനിൽ വീണ്ടും കാണാൻ അവസരം ഒരുക്കി നൽകിയപ്പോൾ തിരുവനന്തപുരം ഏരീസ് പ്ലെക്സ് തിയേറ്ററിൽ നിരവധി ആരാധകരാണ് എത്തിയത്. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഏരീസ് ഫിലിം ക്ലബ്ബാണ് ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. റെഡ് എഫ് എം യുമായി സഹകരിച്ചാണ് പ്രദർശനം നടത്തിയത്.
ഏയ് ഓട്ടോ, തൂവാനത്തുമ്പികൾ, ആറാം തമ്പുരാൻ, ഇരുവർ, നരസിംഹം, ഭ്രമരം, ചന്ദ്രലേഖ,ഹിസ് ഹൈനസ് അബ്ദുള്ള, തേന്മാവിൻ കൊമ്പത്ത് തുടങ്ങിയ പഴയകാല ഹിറ്റ് ചിത്രങ്ങൾ പ്രദർശിച്ചപ്പോൾ വൻ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. ഒട്ടുമിക്ക ചിത്രങ്ങളും ഹൗസ് ഫുള്ളായിട്ടാണ് ഷോ നടന്നത് . കൂട്ടത്തിൽ സ്റ്റാറായത് നരസിംഹവും, തൂവാനത്തുമ്പികളും.

ഹോളിവുഡ് സംവിധായകനും, പ്രമുഖ വ്യവസായിയുമായ സർ സോഹൻ റോയിയുടെ ഉടമസ്ഥതയിലുള്ളതാണ് തിരുവനന്തപുരത്തെ ഏരീസ് പ്ലെക്സ് തിയേറ്റർ .ഒട്ടനവധി അംഗീകാരങ്ങൾക്ക് ഈ തീയേറ്റർ മുൻപും അർഹമായിട്ടുണ്ട് . ബാഹുബലി എന്ന സിനിമയ്ക്ക് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ചത് ഏരീസ് പ്ലെക്സിൽ നിന്നായിരുന്നു. വലിയ ബഡ്ജറ്റിലുള്ള സിനിമകളുടെ സൗന്ദര്യം അതിന്റെ പൂർണ്ണമായ അർത്ഥത്തിൽ ആസ്വദിക്കാൻ ഒട്ടനവധി ചലച്ചിത്ര ആസ്വാദകർ വിവിധ സ്ഥലങ്ങളിൽ നിന്ന് ഇവിടെ എത്തുന്നുണ്ട് .

‘മരയ്ക്കാർ ‘ എന്ന മോഹൻലാൽ ചിത്രത്തിന് ഏറ്റവും കൂടുതൽ ഷോകൾ ലഭിച്ചതും ഏരിസ് പ്ലെക്സിൽ തന്നെ ആയിരുന്നു. രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ കേരളയിൽ മികച്ച ശബ്ദ – ദൃശ്യ സൗകര്യങ്ങൾ ഒരുക്കി നൽകിയ തീയേറ്ററിനുള്ള അംഗീകാരവും ഏരീസ് പ്ലെക്സിനാണ് ലഭിക്കാറുള്ളത്.

വനിതാ സൗഹൃദ തീയേറ്റർ എന്ന പേരും ഈ തീയേറ്ററിന് സ്വന്തമാണ്. മുലയൂട്ടുന്ന അമ്മമാർക്ക് വേണ്ടി ബ്രസ്റ്റ് ഫീഡിങ് റൂമും , സാനിറ്ററി നാപ്കിൻ വെൻഡിങ് മിഷ്യൻ, ബേബി കെയർ സൗകര്യം തുടങ്ങിയ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.