സംഭൽ വെടിവെപ്പ്: നീതി നിഷേധത്തിനെതിരെ ജുഡീഷ്വറി ഇടപെടണം: ഐ.എസ്.എം ലീഡേഴ്‌സ് മീറ്റ്

Kozhikode

കോഴിക്കോട്: സംഭലിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാൻ അടിയന്തിര നടപടികൾ വേണമെന്ന് ഐ.എസ്.എം ലീഡേർസ് മീറ്റ് ആവശ്യപ്പെട്ടു . യോഗിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം നിരന്തരം നീതി നിഷേധം തുടരുന്ന സാഹചര്യത്തിൽ ജുഡീഷ്വറി നീതിക്കായി ഇടപെടണമെന്നും മീറ്റ് ആവശ്യപ്പെട്ടു

പള്ളികൾക്കെതിരെ അവകാശവാദങ്ങൾ ഉയരുന്ന സാഹചര്യത്തിൽ 1991 ലെ ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കാൻ കോടതികൾ മുൻകൈയെടുക്കണമെന്നും അവകാശവാദങ്ങൾ ഉന്നയിക്കുമ്പോൾ സർവേകൾക്ക് അനുമതി നൽകുന്ന രീതി അപകടകരമാണെന്നുംഐ.എസ്.എം ലീഡേഴ്സ് മീറ്റ് പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. ഡിസംബർ 8 ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന ശബാബ് ഗോൾഡൻ ജൂബിലി പ്രഖ്യാപന സമ്മേളനം വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡൻ്റ് ഇൽയാസ് പാലത്ത് അധ്യക്ഷം വഹിച്ചു. ഐ.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. പി.സി. അബ്ദുൽ ഗഫൂർ, മുർഷിദ്, അഹ്മദ് റസാക്ക്, സലീം, സാലിഫ് , സാദിഖലി, ഷബീർ, റബീഹ്, പി.വി. സാലിഫ് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി നവാസ് അൻവാരി സ്വാഗതവും ട്രഷറർ അബൂബക്കർ പുത്തൂർ നന്ദിയും പറഞ്ഞു.