പാലത്ത്: ചേവായൂർ ഉപജില്ലാ അറബിക് സാഹിത്യോത്സവത്തിൽ ഒന്നാം സ്ഥാനം നേടി മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ യൂണിയൻ എ. എൽ. പി. സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
സ്കൂളിൽ നടന്ന പരിപാടി ചേളന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഗൗരി പുതിയോത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീകല ചുഴലിപ്പുറത്ത് അധ്യക്ഷത വഹിച്ചു.
കാക്കൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശ്രീമതി ജീഷ്മ. വി. സമ്മാനദാനം നടത്തി. എച്ച്.എം. ശ്രീ. സലീം മാസ്റ്റർ സ്വാഗതം പറഞ്ഞു. സി ഉപേന്ദ്രൻ, വി. എം. മുഹമ്മദ് മാസ്റ്റർ, അനിൽ ശ്രീലകം, ശരീഫ് കുന്നത്ത്, ഫൗസിയ ടീച്ചർ, ജിസ്ന ജിലീഷ്,അനുഷ മോഹൻ, പി.ടി.എ. പ്രസിഡന്റ് മിർഷാദ് മാസ്റ്റർ ,സൗദ ടീച്ചർ, മുബീന ടീച്ചർ ,ദിവ്യ ടീച്ചർ അൻസില ടീച്ചർ ,റബീഹ് മാസ്റ്റർ എന്നിവർ സംസാരിച്ചു.