നെയ്യാറ്റിൻകര ഈഴക്കുളം നവീകരിക്കുന്നു

Thiruvananthapuram

തിരുവനന്തപുരം: ഒരു കാലഘട്ടത്തിൽ നെയ്യാറ്റിൻകരയുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായിരുന്നു ആലുംമൂട് ജന്ഷനിലെ ഈഴക്കുളം. കാലക്രമേണ മലിനജലം നിറഞ്ഞ് കുളത്തിന്റെ അതിരുകൾ പൊട്ടിപ്പൊളിഞ്ഞു നാശത്തിൻ്റെ വക്കിലാണ്.

നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ ആലുംമൂട് വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷിൻ്റെ പരിശ്രമ ഫലമായി മുൻസിപ്പാലിറ്റി ഒരുകോടി 65 ലക്ഷം രൂപ മുടക്കി നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു.

നവംബർ 30 ന് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുൻസിപ്പൽ ചെയർമാൻ പി.കെ രാജമോഹനൻ ഉദ്ഘാടനം നിർവഹിക്കുന്നു. വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, വാർഡ് മുൻ കൗൺസിലർ എസ്.കെ ജയകുമാർ, മുൻസ്സിപ്പാലിറ്റി ചീഫ് എഞ്ചിനിയർ ദിവ്യ ആർ.നായർ, അസിസ്റ്റൻ്റ് എഞ്ചിനിയർ പ്രീതി പ്രഭാകരൻ, മറ്റ് കൗൺസിലർമാർ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കുന്നതാണ്.