തിരു : കാരുണ്യ റൂറൽ കൾച്ചറൽ ഡെവലപ്മെന്റ് ചാരിറ്റബിൾ സൊസൈറ്റിയുടെ സഹകരണ സംരംഭമായ ജനസേവന കേന്ദ്രം മണക്കാട് മഹാറാണി ജംഗ്ഷൻ പോസ്റ്റ് ഓഫീസ് റോഡിൽ മണക്കാട് സെൻട്രൽ ജുമാ മസ്ജിദ് ചീഫ് ഇമാം നവാസ് മന്നാനി ഉദ്ഘാടനം ചെയ്തു. മണക്കാട് വാർഡ് കൗൺസിലർ കെ കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
കമലേശ്വരം വാർഡ് കൗൺസിലർ വി.വിജയകുമാരി, മണക്കാട് സെൻട്രൽ മസ്ജിദ് പ്രസിഡണ്ട് റൂബി അബ്ദുൽ ഖാദർ,കാരുണ്യ പ്രസിഡണ്ട് പൂഴനാട് സുധീർ, കാരുണ്യ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ജാസിം കണ്ടൽ,നെടുമങ്ങാട് രാജലക്ഷ്മി, ബാലരാമപുരം അബൂബക്കർ, ജയകുമാർ പുഞ്ചക്കരി, സുരേന്ദ്രൻ നായർ പാച്ചല്ലൂർ, പീപ്പിൾ ന്യൂസ് പീരുമുഹമ്മദ് എന്നിവർ സംബന്ധിച്ചു.