തിരുവനന്തപുരം: തൊഴിലുറപ്പ് തൊഴിലാളികളുടെ ആത്മാർത്ഥമായ സേവനവും പരിപാലനവും കൊണ്ട് തിരുവനന്തപുരം പള്ളിച്ചൽ പഞ്ചായത്തിലെ പൂവ് കൃഷി വൻ വിജയമായിരിക്കുന്നു.
കാട്ടാക്കട എംഎൽഎ ഐ.ബി സതീഷ് എംഎൽഎ യുടെ നിർദ്ദേശപ്രകാരം
“നമ്മുടെ ഓണം നമ്മുടെ പൂവ് ” എന്നാശയം സഫലീകരിക്കുകയാണ് കുറണ്ടിവിള എന്ന ഗ്രാമം.

പള്ളിച്ചൽ പഞ്ചായത്തിലെ കുറണ്ടിവിള വാർഡിലെ ഏഴ് ഏക്കർ തരിശുഭൂമിയിലാണ് പരീക്ഷണാർത്ഥം പൂകൃഷി തുടങ്ങിയത്. പൂപ്പാടം കാണുവാൻ കുറണ്ടിവിളയിലേക്ക് ജനങ്ങൾ ഒഴുകിയെത്തുന്നു. രാത്രിയും സന്ദർശകർക്കായി പൂപ്പാടം കാണാം എന്നുള്ളത് ഇതിന്റെ മികവേറുന്നു. സെൽഫി സ്പോട്ടുകൾ, ട്രീ ഹൗസ്, വിവിധ കുടുംബശ്രീ കളുടെ നേതൃത്വത്തിൽ അലങ്കാര ചെടികളുടെ പ്രദർശനവും ഇവിടെ നടന്നുവരുന്നു.