കെ.എസ്.എഫ്.ഇ നെയ്യാറ്റിൻകര രണ്ടാം ശാഖ കസ്റ്റമ്മർ മീറ്റ് നടത്തി

Thiruvananthapuram

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ നെയ്യാറ്റിൻകര രണ്ടാം ശാഖയുടെ കസ്റ്റമ്മർ മീറ്റ് പരിപാടി ശാഖാ ഹാളിൽ നടന്നു. ബ്രാഞ്ച് മാനേജർ അശോക് കുമാർ എസ്.എൽ അദ്ധ്യക്ഷത വഹിച്ച യോഗം തിരുവനന്തപുരം അർബൻ മേഖലാ മേധാവി സി.വിജയകുമാർ ഉത്ഘാടനം ചെയ്തു.

നൂറിലധികം ഇടപാടുകാർ കസ്റ്റമേഴ്സ് മീറ്റിൽ പങ്കെടുക്കുകയും അവരുടെ വിലയേറിയ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കുകയും ചെയ്തു. അസിസ്റ്റന്റ് മാനേജർ ചിത്ര.ബി.കെ സ്വാഗതവും രതീഷ് ആർ കൃതജ്ഞതയും രേഖപ്പെടുത്തി .