ആലപ്പുഴ : പുതിയ നേതൃത്വം പുതിയ പ്രതീക്ഷ കെ എൻ എം മർക്കസു ദ്ദഅവ ആലപ്പുഴ ജില്ലാ കമ്മിറ്റി വലിയകുളം ഉമ്മു സല്ലി ഓഡിറ്റോറിയത്തിൽ എൻവിഷൻ ഡിസ്ട്രിക് ഡെലിഗേറ്റ് കോൺഫ്രൻസ് സംഘടിപ്പിച്ചു കെ എൻ എം മർക്കസു ദ്ദഅവ ആലപ്പുഴ ജില്ലാ പ്രസിഡന്റ് സി. കെ. അസനാർ അധ്യക്ഷത വഹിച്ചു.

കെ എൻ എം മർക്കസു ദ്ദഅവ ജില്ല സെക്രട്ടറി എ. പി. നൗഷാദ് സ്വാഗതം ആശംസിക്കുകയും തുടർന്ന് കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.


ഡിസ്ട്രിക് ഡെലിഗേറ്റ് കോൺഫ്രൻസ് കെ എൻ എം മർക്കസു ദ്ദഅവ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ. എം. അബ്ദുൽ ജലീൽ ഉദ്ഘാടനം ചെയ്തു. സംഘടനാ തലം ശക്തമാക്കി മുന്നോട്ട് പോകുവാനും നമുക്ക് ഇന്നുള്ള അനുഗ്രഹങ്ങൾ വളരെ വലുതാണെന്നും ഇ പ്രസ്ഥാനത്തിൽ മുൻ തലമുറക്കാരായ നേതാക്കൾക്ക് സഹിക്കേണ്ടി വന്നത് ത്യാഗവും, സഹനവും, ക്ഷമയുമാണെന്ന് ഉദ്ഘടന പ്രഭാഷണത്തിൽ പറഞ്ഞു നമുക്ക് ലഭിച്ച ആയുസ്സും അനുഗ്രഹങ്ങളും സൽകർമങ്ങൾക്ക് വേണ്ടി വിനിയോഗിക്കുവാനും അതുമൂലം പരലോക വിജയം കൈ വരിക്കുവാനും ശ്രമിക്കണമെന്ന് പറഞ്ഞു. സൗത്ത് സോൺ സെക്രട്ടറിയും തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസറുമായ സലീം കരുനാഗപ്പള്ളി തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ വിശദീകരിച്ചു.


2025 – 2027 കാലയളവിലേക്കുള്ള ജില്ല ഭാരവാഹികളെ കൗൺസിൽ യോഗം ഐക്യകണ്ടേനെ തെരെഞ്ഞെടുക്കുകയും നിലവിലെ പ്രവർത്തന റിപ്പോർട്ടും കണക്കും പാസ്സാക്കുകയും ചെയ്തു എ. പി. നൗഷാദ് ജില്ലാ പ്രസിഡന്റ് വൈ. പ്രസിഡന്റ് പി. കെ. എം. ബഷീർ, ഡോ. മുഹമ്മദ് അസ്ലം ജില്ലാ സെക്രട്ടറി സി. കെ. അസനാർ ജോ. സെക്രട്ടറിമാരായി സുബൈർ അരുർ, ഷെമീർ ഫലാഹി, എ. എം. നസീർ ട്രഷറർ നസീർ കായിക്കര സെക്രട്ടറിയേറ്റ് അംഗങ്ങളായി പി. നസീർ, കലാമുദീൻ, മുബാറക്, റിയാസ് പുലരിയിൽ കായംകുളം, അനസ് കായംകുളം എന്നിവരെയും തെരഞ്ഞെടുത്തു. എക്സിക്യൂട്ടീവ് അംഗങ്ങളായി നജീബ് ചേർത്തല, പി. ബഷീർ, ഇസ്മായിൽ കൊല്ലുകടവ്, എസ്. എം. ഷെജീർ, ഗഫൂർ റാവുത്തർ സാഹിബ് ജാൻ, വൈ. ജഹാസ്, മനോജ്,നജിമോൻ, മുനീർ റഷീദ്, ഷൈജൻ, ഡോ. ബേനസീർ, വഹീദ എന്നിവരെയും യോഗം ഐക്യകണ്ടേനെ തെരഞ്ഞെടുത്തു.

സംസ്ഥാന കൗൺസിലർ സ്ഥാനത്തേക്ക് സുബൈർ അരുർ, ഷെമീർ ഫലാഹി, മുബാറക്, സാഹിബ് ജാൻ എന്നിവരെയും തെരഞ്ഞെടുത്തു ഷെമീർ ഫലാഹി ഉദ്ബോധന പ്രഭാഷണം നിർവഹിച്ചു ഹബീബുള്ള മൗലവിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ഡിസ്ട്രിക് ഡെലിഗേറ്റ് കോൺഫ്രൻസിന് നിയുക്ത ജില്ല ട്രഷറർ നസീർ കായിക്കര നന്ദി പറഞ്ഞു. എം ജി എം ജില്ല പ്രസിഡന്റ് ഡോ. ബേനസീർ, എം ജി എം ജില്ല സെക്രട്ടറി ഷെരീഫ ടീച്ചർ, ഐ എസ് എം ജില്ല പ്രസിഡന്റ് അലി അക്ബർ മദനി,ജില്ലാ സെക്രട്ടറി പി. എച്ച്. അൻസിൽ,എം ജി എം സൗത്ത് സോൺ പ്രസിഡന്റ് സഫല നസീർ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു പുതിയതായി തെരെഞ്ഞെടുത്ത ഭാരവാഹികൾക്ക് മർക്കസു ദ്ദഅവ സംസ്ഥാന സെക്രട്ടറി സുബൈർ അരുർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.