കാരുണ്യ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിംഗ് കോളേജ് മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു

Thiruvananthapuram

തിരുവനന്തപുരം: കേരള സംസ്ഥാന സർക്കാർ സ്വകാര്യമേഖലയിൽ പുതുതായി അനുവദിച്ച ചെങ്കൽ വട്ടവിള കാരുണ്യ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിംഗ് കോളേജിൻ്റെ പ്രർത്തനോദ്ഘാടനം ഭക്ഷ്യ സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ നിർവ്വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ സർക്കാർ കൂടുതൽ പ്രാമുഖ്യം നൽകുന്നതിൻ്റെ ഭാഗമായി വിദ്യാഭ്യാസ രംഗത്ത് നൂതന പരിഷ്കാരങ്ങളോടെ വിവിധ കോഴ്സുകൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി രൂപം കൊടുത്തിട്ടുണ്ട്. ഇവിടെ സ്വാശ്രയ മേഖലയുടെ പങ്കാളിത്തം പ്രത്യേകം എടുത്ത് പറയേണ്ട കാര്യമാണെന്ന് മന്ത്രി ഉത്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.

നെയ്യാറ്റിൻകര എംഎൽഎ കെ.ആൻസലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാറശ്ശാല എംഎൽഎ സി. കെ ഹരീന്ദ്രൻ, കോവളം എംഎൽഎ എം. വിൻസെന്‍റ്, പ്രിസൈഡിങ് ബിഷപ്പ് സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഡോ. ജോർജ് ഈപ്പൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.

നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ രാജ്മോഹൻ, കാരുണ്യ ഗ്രുപ്പ് ഓഫ് ഇൻസ്റ്റിട്യൂഷൻ ചെയർമാൻ ഡി.രജീവ്, മാനേജിങ് ട്രസ്റ്റി എസ്.ആർ പ്രവീജ, ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആർ.ഗിരിജ, ചെങ്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.അജിത് കുമാർ, പാറശാല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ.ജോജി, സിഎസ്ഐ ഓലത്താന്നി റവറന്‍റ് എം സുശീലൻ, ഓലത്താന്നി വിക്ടറി ഹൈസ്കൂൾ മുൻ P.TA പ്രസിഡൻ്റ് എസ്. രാഘവൻ നായർ, ജി.എസ് ജ്യോതി കുമാർ (പ്രിൻസിപ്പൽ വിക്ടറി VHSS ഓലത്താന്നി), ജി.നേശൻ (വിക്ടറി ട്രെയിനിങ് കോളേജ് ഓലത്താന്നി) എന്നിവർ ആശംസകൾ അറിയിച്ചു കൊണ്ട് സംസാരിച്ചു.

കാരുണ്യ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിങ്ങ് കോളേജിൻ്റെ ഡയറക്ടർ ബോർഡ് മെമ്പർ R.P രാഹുൽ സ്വാഗതവും കാരുണ്യ TTI വട്ടവിള പ്രിൻസിപ്പൾ മാനോജ് എം ഫ്രാൻസിസ് കൃതജ്ഞതയും പറഞ്ഞു.