തിരുവനന്തപുരം: തിരുവല്ലത്ത് ആത്മഹത്യ ചെയ്ത ഷഹന ഭര്‍തൃവീട്ടില്‍ നിന്ന് ക്രൂരമര്‍ദനം നേരിട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് കുടുംബം. ആത്മഹത്യയില്‍ ഷഹനയുടെ ഭര്‍തൃ വീട്ടുകാര്‍ക്കെതിരെ കുടുംബം തിരുവല്ല പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇന്നലെയാണ് ഷഹന തിരുവല്ലത്തെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഷഹനയുടെ മുഖത്തും കൈയിലും പരിക്കേറ്റ പാടുകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്.
ഭര്‍തൃമാതാവ് ഷഹ്നയെ സ്ഥിരമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിരുവല്ലം പൊലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍തൃ വീട്ടിലെ പ്രശ്‌നങ്ങലെ തുടര്‍ന്ന് ഷഹാന മൂന്ന് മാസമായി സ്വന്തം വീട്ടിലായിരുന്നു. ഭര്‍തൃവീട്ടിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവ് ഷഹാനയെ നിര്‍ബന്ധിച്ചെങ്കിലും പോകാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ഭര്‍ത്താവ് നൗഫല്‍ ഷഹനയുടെ വീട്ടിലെത്തി ഒന്നര വയസുള്ള കുഞ്ഞിനെ ബലമായി വീട്ടിലേക്ക് പോയി. ഇതിനെ തുടര്‍ന്ന് മുറിയില്‍ കയറി കതകടച്ചു ഷഹന ആത്മഹത്യ ചെയ്യുകയായിരുന്നു.