കാമ്പസ് അധാർമ്മികതയ്ക്കെതിരെകരുതൽ വേണം: ഐ ജി എം

Wayanad

കൽപ്പറ്റ: സ്വതന്ത്ര ചിന്തയിൽ അധിഷ്ഠിതമായ സ്ത്രീപക്ഷ സിദ്ധാന്തങ്ങൾ പെൺ സമൂഹത്തിന്റെ ജീവിത സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വിവാഹം കഴിക്കാതെ ജീവിച്ചുകൊണ്ട് കുടുംബ വ്യവസ്ഥയെ തകർക്കാൻ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് ആസൂത്രിത ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അധാർമിക നീക്കങ്ങൾക്കെതിരെ വിദ്യാർഥി സമൂഹവും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്നും ഇന്റഗ്രേറ്റഡ് ഗേൾസ് മൂവ്മെൻറ് ഐ ജി എം ജില്ലാ പ്രതിനിധി സംഗമം ആവശ്യപ്പെട്ടു.

ഹയർസെക്കൻഡറി അർദ്ധ വാർഷിക പരീക്ഷയുടെ ചോദ്യപേപ്പർ ചേർന്നത് അധികൃതരുടെ അനാസ്ഥ കൊണ്ടാണെന്ന് യോഗം കുറ്റപ്പെടുത്തുകയും പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള ഗൂഢനീർക്കങ്ങളിൽ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

ജില്ലാ പ്രസിഡണ്ട് അഫ്രിൻ ഹനാൻ അധ്യക്ഷയായിരുന്നു . ഐ എസ് എം സംസ്ഥാന സെക്രട്ടറി ഹാസിൽ കുട്ടമംഗലം ഉദ്ഘാടനം ചെയ്തു . ഐ ജി എം ജില്ലാ സമിതി ഭാരവാഹികളായി മിൻഹ ഫാത്തിമ റിപ്പൺ ( പ്രസിഡണ്ട് ) , അഫ്രിൻ ഹനാൻ മേപ്പാടി (സെക്രട്ടറി ) ദിജ്മ സൈൻ മുട്ടിൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ഹസ്ന പി കെ അബ്ദുസ്സലാം കെ ആയിഷ തസ്നി എന്നിവർ പ്രസംഗിച്ചു.