കേരള പോലീസ് പെൻഷനേഴ്സ് അസോസി യേഷൻ തിരുവനന്തപുരം ജില്ലാ സമ്മേളനം

Thiruvananthapuram

തിരുവനന്തപുരം: കേരള പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ തിരുഃ ജില്ലാ സമ്മേളനം11നു രാവിലെ ഹസ്സൻ മരക്കാർ ഹാളിൽ ജില്ലാ പ്രസിഡന്റ് അനിൽ തമ്പിയുടെ അധ്യക്ഷതയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം നൂനപക്ഷ ക്ഷേമ – കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്യും.

മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ മുഖ്യപ്രഭാഷണം നടത്തും. സമയപരിധിയില്ലാത്ത ജോലിസമ്മർദം കൊണ്ടു രോഗികളായി വിര മിക്കേണ്ടിവന്ന പോലീസുകാരുടെ നിരവധി നീറുന്ന പ്രശ്നങ്ങൾ ഉൾ പ്പെടുത്തികൊണ്ടുള്ള പ്രമേയം യോഗത്തിൽ അവതരിപ്പിക്കും.

പകൽ 3 മണിക്ക് ചേരുന്ന പൊതുസമ്മേളനം ഭക്ഷ്യ – സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും. അഡ്വ. വി. കെ. പ്രശാന്ത് എം. എൽ. എ. മുഖ്യപ്രഭാഷ ണം നടത്തും. തിരുഃ സിറ്റി പോലീസ് കമ്മീഷണർ ജി.സ്പർജൻകുമാർ ഐ. പി. എസ് മുഖ്യാതിഥിയായി രിക്കും.