ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ ജനതാദളിനെ ദേശീയ മുഖ്യധാരയിൽ എത്തിക്കും: അനു ചാക്കോ

Thiruvananthapuram

പട്ന: ലോക്സഭ തെരഞ്ഞെടുപ്പിലെ ബീഹാറിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ത്യ മുന്നണിയുടെ വലിയ മുന്നേറ്റം ആയിരിക്കുമെന്നും, രാഷ്ട്രീയ ജനതാദളിനെ ദേശീയ മുഖ്യധാരയിലേക്ക് എത്തിക്കുമെന്ന് രാഷ്ട്രീയ ജനതാദൾ അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ പ്രസ്താവിച്ചു

ഇന്ത്യൻ രാഷ്ട്രീയത്തിൽ 77ലെയും 89 ലെയും മുന്നേറ്റത്തിന് ബീഹാറാണ് തുടക്കം കുറിച്ചത് അതുപോലെ ഈ തെരഞ്ഞെടുപ്പും വളരെ നിർണായകമാണ് ദേശീയ രാഷ്ട്രീയത്തിലേക്ക് രാഷ്ട്രീയ ജനതാദൾ യുവതുർക്കി തേജസ്വി യാദവിനെ ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു വരുന്ന രീതിയിലുള്ള തെരഞ്ഞെടുപ്പ് ഫലമായിരിക്കും ബീഹാറിലെ ജനങ്ങൾ നൽകുക എന്ന് ആർജെഡി അഖിലേന്ത്യ ജനറൽ സെക്രട്ടറി അനു ചാക്കോ പ്രസ്താവിച്ചു.
സോഷ്യലിസത്തിന്റെ ജീവിച്ചിരിക്കുന്ന മഹാപുരുഷന്മാരിൽ പ്രധാനിയായ ലലു പ്രസാദ് യാദവ് ജിയുടെ മക്കളായ രോഹിണി ആചാരിയുടെയും, മിസ്സാഭാരതിയുടെയും ലോക്സഭ തെരഞ്ഞെടുപ്പ് വിജയം ലക്ഷക്കണക്കിന് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആയിരിക്കുമെന്ന് അനു ചാക്കോ അവകാശപ്പെട്ടു.
ഇതാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ജനങ്ങളുടെ വൻ സാന്നിധ്യത്തിലൂടെ കാണുന്നതൊന്നും അനു ചാക്കോ പറഞ്ഞു