കൽപ്പറ്റ: ആരാധനാലയ സംരക്ഷണ നിയമത്തിന് വിരുദ്ധമായി ആരാധനാലയങ്ങളുടെ മേൽ പുതിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് തടഞ്ഞുകൊണ്ടും ബുൾഡോസർ ഉപയോഗിച്ച് വാസസ്ഥലങ്ങൾ നശിപ്പിക്കാൻ സംസ്ഥാന സർക്കാറിന് അനുവാദമില്ലെന്ന് ഉത്തരവിറക്കിയും മദ്രസകൾ പൂട്ടുവാനുള്ള ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടുമുള്ള സുപ്രീംകോടതി വിധികൾ ന്യൂനപക്ഷങ്ങൾക്ക് ആശ്വാസം നൽകുന്നതാണെന്നും പരമോന്നത നീതിപീഠത്തിൽ മുസ്ലീങ്ങൾ അടക്കമുള്ള ന്യൂനപക്ഷങ്ങൾക്ക് പ്രതീക്ഷയുണ്ടെന്നും കെ. എൻ. എം മർക്കസുദ്ദഅ് വ പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു .
സംസ്ഥാന ഉപാധ്യക്ഷൻ സൈതലവി എൻജിനീയർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എസ് അബ്ദുസലീം മാസ്റ്റർ അധ്യക്ഷനായിരുന്നു. അബ്ദുൽ ഹക്കീം അമ്പലവയൽ ( പ്രസിഡൻറ് ) അബ്ദുൽ ജലീൽ മദനി (സെക്രട്ടറി ) അമീർ അൻസാരി (ട്രഷറർ) എന്നിവരടങ്ങുന്ന പുതിയ ജില്ലാ സമിതിയെ തെരഞ്ഞെടുത്തു .സംസ്ഥാന സെക്രട്ടറിമാരായ അബ്ദുല്ലത്തീഫ് കരുമ്പിലാക്കൽ, ഡോ. ഐപി അബ്ദുസ്സലാം , അബ്ദുസ്സലാം കെ , മുഫ്‌ലിഹ് കെ , സമദ് പുൽപ്പള്ളി , ശരീഫ് ഇ.കെ, ഹാറൂൺ കൽപ്പറ്റ എന്നിവർ പ്രസംഗിച്ചു.