നിറവ് കവിതാ പുരസ്കാരം അശ്വതി ബാഹുലേയന് സമ്മാനിച്ചു

Thiruvananthapuram

തിരുവനന്തപുരം: നെയ്യാറ്റിൻകര കേന്ദ്രമായി പ്രവർത്തിക്കുന്ന നിറവ് സാഹിത്യ സാംസ്കാരിക സഖ്യത്തിൻ്റെ “നിറവ് കവിതാ പുരസ്കാരം ” അശ്വതി ബാഹുലേയൻ്റെ പ്രചോദന കവിതകളുടെ സമാഹാരമായ “മഞ്ഞുപോലെ” കരസ്ഥമാക്കി.

കാഞ്ഞിരംകുളം നെല്ലിക്കാകുഴിയിലെ ആനന്ദകലാക്ഷേത്രത്തിൽ വെച്ച് നടന്ന നിറവ് സാംസ്കാരിക കൂട്ടായ്മയുടെ 18-ാം വാർഷികത്തിൽ കവിതാ പുരസ്കാരം പ്രശസ്ത സാഹിത്യ സാംസ്കാരിക പ്രവർത്തകൻ സി.ഈ.സുനിൽ, കവയിത്രി അശ്വതി ബാഹുലേയന് സമ്മാനിച്ചു. കാഞ്ഞിരംകുളം വിൻസെന്റ്, ഷൈജു അലക്സ്‌ തുടങ്ങിയവർ ആശംസകൾ നേർന്നു.