3 വർഷത്തെക്കുള്ള കെ.എൻ.എം മർകസുദ്ദഅവ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കണ്ണൂർ: അന്ധവിശ്വാസങ്ങൾക്കെതിരെ നിരന്തരം പോരാടിക്കൊണ്ടിരുന്ന നവോത്ഥാന പ്രസ്ഥാനമായ മുജാഹിദ് സംഘടനയെ ഇല്ലാത്ത ആദർശവ്യതിയാനം ആരോപിച്ച് പിളർത്തിയവർ ഇന്ന് അന്ധവിശ്വാസ വാഹകരായി മാറിയത് കാലം നൽകിയ തിരിച്ചടിയെന്ന് കെ.എൻ.എം മർകസുദ്ദഅവ കണ്ണൂർ ജില്ലാ കൗൺസിൽ.

കൂടോത്രം, ജിന്നു ബാധ, കണ്ണേറ് തുടങ്ങിയ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നവർ മത സമൂഹത്തെയും പൊതു സമൂഹത്തെയും ജീർണ്ണതയിലേക്കാണ് നയിക്കുന്നതെന്നും ഇത്തരം മതവിരുദ്ധ ശാസത്ര വിരുദ്ധ പ്രവർത്തനങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ മാറി നിൽക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

തായത്തെരു റോഡ് സലഫി ദഅവ സെൻ്ററിൽ സംസ്ഥാന ട്രഷറർ എം.അഹമ്മദ് കുട്ടി മദനി ഉദ്ഘാടനം ചെയ്തു. സി.സി ശകീർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു.കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡൻ്റ് ശംസുദ്ദീൻ പാലക്കോട്, സംസ്ഥാന സെക്രട്ടറിമാരായ ഫൈസൽ നന്മണ്ട, കെ.എൽ.പി.ഹാരിസ്, എം.എസ്.എം സംസ്ഥാന പ്രസിഡൻ്റ് ജസീം നജീബ് പുന്നോൽ, ഡോ.അബ്ദുൽ ജലീൽ ഒതായി, ഐ.എസ്.എം ജില്ലാ പ്രസിഡൻ്റ് റാഫി പേരാമ്പ്ര, സെക്രട്ടറി സഹദ് ഇരിക്കൂർ, എം.എസ്.എം ജില്ലാ സെക്രട്ടറി വി.പി ഷെസിൻ, ആർ അബ്ദുൽ ഖാദർ സുല്ലമി, വി.സുലൈമാൻ പ്രസംഗിച്ചു.
അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ കൗൺസിൽ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ടി.മുഹമ്മദ് നജീബ് (പ്രസി) പി.അശ്രഫ് ഹാജി ഇരിക്കൂർ, ആർ.അബ്ദുൽ ഖാദർ സുല്ലമി, റമീസ് പാറാൽ, പി.വി അബ്ദുൽ സത്താർ ഫാറൂഖി (വൈസ് പ്രസി) സി.സി ശകീർഫാറൂഖി (സെക്ര) ഫൈസൽ ചക്കരക്കൽ, അശ്രഫ് മമ്പറം, പി.ടി.പി മുസ്തഫ, ജൗഹർ ചാലക്കര, ഒ.ശൗക്കത്തലി (ജോ. സെക്ര) ഡോ.ഇസ്മയിൽ കരിയാട് (ട്രഷറർ)