തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ലോട്ടറി ഒന്നാംസമ്മാനം അടിച്ചാല്‍ അടിക്കുന്ന ആളെ നികുതിയും, ഏജന്റ് കമ്മീഷനും അവരുടെ ജീവിതത്തില്‍ ഓരോ വര്‍ഷവും അവര്‍ക്ക് മറ്റു നികുതിയും സമ്പ്രദായം അവസാനിപ്പിക്കണമെന്ന് രാഷ്ട്രിയ ജനതാദള്‍ കോട്ടയം ജില്ല പ്രിസിഡന്റ്റും,ലോഹ്യ കര്‍മ്മ സമിതി സംസ്ഥാന പ്രസിഡണ്ടുമായ മാന്നാനം സുരേഷ് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അബുദാബി ബിഗ് ടിക്കറ്റ് മാതൃകയില്‍ നികുതി ഒഴിവാക്കി മുഴുവന്‍ തുകയും സമ്മാനം അടിക്കുന്ന ആള്‍ക്ക് കിട്ടുവാനുള്ള സമ്പ്രദായം കേരളത്തിലും കൊണ്ടുവരണമെന്നും അതിലൂടെ ലോട്ടറി എടുക്കുന്നവരുടെ എണ്ണം ഇനിയും വര്‍ദ്ധിക്കും മാന്നാനം സുരേഷ് കൂട്ടിച്ചേര്‍ത്ത്.
ഏജന്റ്കമ്മീഷന്‍ ആയ 10 ശതമാനം മാത്രം കുറവ് ചെയ്തു ഒന്നാം സമ്മാനം അര്‍ഹരായവര്‍ക്ക് കൊടുക്കുന്നത് നല്ലതായിരിക്കും എന്നും ലോട്ടറി ഇന്നത്തെ സമ്പ്രദായം പാടെ ഉടച്ചു വര്‍ക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കും കേരള സര്‍ക്കാരിനും അടിയന്തരമായി നിവേദനം നല്‍കുന്നതാണെന്നും മാന്നാനം സുരേഷ് അറിയിച്ചു.