എം. എ സേവ്യർ
കോഴിക്കോട് : ഇന്ത്യൻ നാടക രംഗത്തെ അതികായകരായ അണിയറ അൻപതാം വാർഷിക ആഘോഷത്തിൽ. കോഴിക്കോട് നടക്കുന്ന മൂന്നു മാസത്തെ വിപുലമായ ആഘോഷങ്ങൾക്കു ജനുവരിയിൽ തുടക്കമാകും.
യുനെസ്‌കോ സാഹിത്യ നഗരമായി പ്രഖ്യാപിച്ച കോഴിക്കോടെന്റെ, കലാ സാഹിത്യ സാംസ്കാരിക രംഗത്തിന് അണിയറ നൽകിയ സംഭാവനകൾ മൂല്യവത്താണ്. ഇക്കാര്യം മുൻ നിർത്തി രാജ്യത്തിനു അകത്തും പുറത്തു നിന്നുമായി നിരവധി പേര് ഭാഗവക്കാകും. മികച്ച പിന്തുണയുമായി ചലച്ചിത്ര, നാടക കലാ രാഷ്ട്രീയ പ്രമുഖർ രംഗത്തുണ്ട്.
മലയാളിയുടെ അഭിമാനമായ നിരവധി കലാകാരന്മാരെ ഊർജ്ജവും ഊഷ്മാവും വളർച്ചയും നൽകിയ തേജസ് അണിയറക്കുണ്ട്. അസ്വാദനം അവിസ്മരണീയമാക്കിയ അഭിനേത്രികളും അഭിനേതാക്കളും അനവധിയാണ്. വേദികൾ, തിരശീല, മത്സര രംഗം,ഗവേഷണം, മികവ്, ഉന്നത നിലവാരം, ജനപ്രീതി, അച്ചടക്കം എന്നിവയിൽ മാതൃകയായി വർത്തിച്ചു.
ജനുവരി മൂന്നിന് വൈകുന്നേരം നാലരയ്ക്കു കോഴിക്കോട് കൈരളി തീയറ്റർ,പ്രൊഫ : എസ്. രാമാനുജം നഗറിൽ മെയർ ഡോ: ബീന ഫിലിപ്പ് ഉദ്ഘാടനം നിർവ്വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എം. എൽ. എ മുഖ്യാതിഥി, നന്മ സംസ്ഥാന പ്രസിഡണ്ട് വിൻസെന്റ് സാമൂവൽ എന്നിവർ സംസാരിക്കും. അണിയറ പ്രസിഡണ്ട് പോൾ കല്ലാനോട് അദ്ധ്യക്ഷം വഹിക്കും. മലയാളത്തിലെ പ്രമുഖ നാടക പ്രവർത്തകരായ ജയപ്രകാശ് കാര്യാൽ, ജയപ്രകാശ് കൂളൂർ, അശോകൻ മണാശേരി, വിശ്വം കെ അഴകത്ത്, ശിവരാമൻ കോഴിക്കോട്, സാവിത്രി ശ്രീധരൻ, എം.സി സുകുമാരൻ, റാണി ദിവാകരൻ എന്നിവർ അനുഭവങ്ങൾ പങ്കുവെക്കും.
സെമിനാറിൽ സ്കൂൾ ഓഫ് ഡ്രാമ അദ്ധ്യാപകനും സംവിധായകനും അന്തർ ദേശീയ
പരിശീലകനുമായ ഗോപിനാഥ് കോഴിക്കോട് അവതാരകൻ ആകും. അരങ്ങ് സാധ്യതയും പരിമിതികളും വിഷയം അവതരിപ്പിക്കും.
വൈകുന്നേരം നാടകായനം കാലത്തിനൊപ്പം, അന്നും ഇന്നും സെമിനാർ, മലയാളി നാടകം അൻപതു വർഷങ്ങൾ എന്നീ വിഷയങ്ങളിൽ ഡോക്ടർ സജയ് കെ വി സംസാരിക്കും.
കാലിക്കറ്റ് സർവ്വ കലാശാല സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടർ ഡോക്ടർ എ. കെ നമ്പ്യാർ, ചലിച്ചിത്ര സംവിധായകരായ ശ്യാമ പ്രസാദ്, വി എം വിനു, അഭിനയ പരിശീലകൻ മുരളി മേനോൻ, കേരള സംഗീത നാടക ആക്കാഡമി സെക്രെട്ടറി
കരിവെള്ളൂർ മുരളി എന്നിവർ ആശംസയും പിന്തുണയും പ്രഖ്യാപിച്ചു.
എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ ഗുരുദേവൻ സ്മാരക വായന ശാലയുടെ രാഗപരാഗം നാടക ഗാനലാപനം നടക്കും. അണിയറ സെക്രട്ടറി കെ. ആർ മോഹൻദാസ് സ്വാഗത ഭാഷണം നടത്തും.ജോ : സെക്രട്ടറി വിജയൻ വി നായർ നന്ദി രേഖപ്പെ ടുത്തും.