നരിക്കുനി: സമൂഹത്തെ തിന്മയിൽ നിന്നും അന്ധകാരത്തിൽ നിന്നും നന്മയിലേക്കും വെളിച്ചെത്തിലേക്കും നായിച്ചവരാണ് മദ്റസ അധ്യാപകരെന്നും, അതിനാൽ തന്നെ സമൂഹത്തിന്റെ ആദരവും അംഗീകാരവും അർഹിക്കുന്നവരാണെന്നും കെ.എൻ.എമ്മിന്റെ കീഴിലുള്ള ഡിപ്ലോമ ഇൻ മദ്‌റസ ടീച്ചർ എഡ്യുക്കേഷൻ (ഡി.എം.ടി.ഇ) നരിക്കുനി സെന്റർ ടീച്ചേഴ്സ് മീറ്റ് അഭിപ്രായപ്പെട്ടു.
തിൻമകൾക്കെതിരെ പ്രതികരിക്കാൻ വരും തലമുറയെ പ്രാപ്തമാക്കാൻ മദ്റസ അധ്യാപകർക്ക് കഴിയണമെന്നും, കാലത്തിനനുസൃതമായി മദ്റസാ ധ്യാപനത്തിലും മാറ്റം ഉൾക്കൊള്ളാൻ സന്നദ്ധമാവണമെന്നും ടീച്ചേഴ്സ് മീറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.എൻ.എം വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. അബ്ദുൽ ഹഖ് പറഞ്ഞു. കെ.എൻ.എം ജില്ലാ പ്രസിഡണ്ട് സി മരക്കാരുട്ടി , നരിക്കുനിസലഫി ട്രസ്റ്റ് സെക്രട്ടറി എൻ.പി അബ്ദുൽ ഗഫൂർ ഫാറൂഖി, ഡി.എം.ടി.ഇ സ്റ്റേറ്റ് കോ- ഓഡിനേറ്റർ ഷമീം മടവൂർ, വി.ഹനീഫ് കാകൂർ , എൻ അബ്ദുൽ മജീദ് മാസ്റ്റർ, അബ്ദുൽ ബഷീർ മാസ്റ്റർ ,സി എം അബ്ദു റഹിം മദനി, അബ്ദുൽ ഖയ്യും പാലത്ത്, സി എം സുബൈർ മദനി എന്നിവർ പ്രസംഗിച്ചു.