നിംസ് മെഡിസിറ്റിയിൽ സ്നേഹ സംഗമം നടന്നു

Thiruvananthapuram

തിരുവനന്തപുരം: പുതുവർഷത്തെ വരവേറ്റുകൊണ്ട് നിംസ് മെഡിസിറ്റിയിൽ സ്നേഹം നടന്നു. നിംസ് മെഡിസിറ്റി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നൂറുൽ ഇസ്‌ലാം സർവ്വകലാശാല ചാൻസലർ ഡോ. എ.പി മജീദ് ഖാൻ അധ്യക്ഷത വഹിച്ചു.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ നിംസ് മെഡിസിറ്റി എം.ഡി എം.എസ് ഫൈസൽ ഖാൻ ആമുഖ പ്രഭാഷണം നടത്തി.

മുൻ മന്ത്രി പന്തളം സുധാകരൻ, എം.എൽ.എമാരായ കെ. ആൻസലൻ, സി.കെ ഹരീന്ദ്രൻ, ഐ.ബി സതീഷ്, ജി. സ്റ്റീഫൻ, നഗരസഭ ചെയർമാൻ പി.കെ രാജമോഹൻ , ജോർജ്ജ് ഓണക്കൂർ, ഇ.സി.എച്ച്.എസ് ഡയറക്ടർ എം.എസ് നവൾഗാട്ടി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമാൻഡൻ്റ് ശ്രീകുമാർ.ജി തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി.

പാളയം ഇമാം ഡോ.വി.പി ഷുഹൈബ് മൗലവി , സ്വാമി അശ്വതി തിരുനാൾ (ഏകലവ്യ ആശ്രമം ), റവ. ഫാ. ഷിബു സാമുവൽ ( കൊട്ടാരക്കര മാർത്തോമ ജൂബിലി മന്ദിരം) എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

ചടങ്ങിൽ നെയ്യാറ്റിൻകരയുടെ സമഗ്ര വികസനത്തിന് സ്വപ്നങ്ങൾക്ക് കരുത്ത് പകരാൻ “ആദ്യം നെയ്യാറ്റിൻകര” പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് രഘുചന്ദ്രൻ നായർ നിർവ്വഹിച്ചു.

നൈപുണ്യ വികസനത്തിലൂടെ തൊഴിൽ അവസരങ്ങൾക്കായുള്ള നിംസ് സ്കിൽ പാർക്ക് പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി.കെ രാജ് മോഹൻ നിർവ്വഹിച്ചു.

ചടങ്ങിൽ നെയ്യാറ്റിൻകര നഗരസഭാ കൗൺസിലർമാർ , പഞ്ചായത്ത് പ്രസിഡൻ്റുമാർ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുത്തു.
. നിംസ് മെഡിസിറ്റി ജനറൽ മാനേജർ ഡോ. കെ എ സജു സ്വാഗതം പറഞ്ഞ ചടങ്ങിൽ നിംസ് കോളേജ് ഓഫ് നഴ്സിങ് പ്രിൻസിപ്പൽ ജോസഫൈൻ വിനിത കൃതജ്ഞതയും രേഖപ്പെടുത്തി.