എം.ടി.അനുസ്മരണം നടത്തി

Wayanad

പെരിക്കല്ലൂർ: ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ സാഹിത്യ കൂട്ടായ്മയായ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എം.ടി.അനുസ്മരണം സംഘടിപ്പിച്ചു. മലയാള സാഹിത്യത്തെ ഇന്ത്യൻ സാഹിത്യത്തിൻ്റെ മികവിലേക്ക് ഉയർത്തിയെടുക്കുന്നതിന് വലിയ സംഭാവന നൽകിയ സർഗാത്മക എഴുത്തുകാരനാണ് എം.ടി.വാസുദേവൻ നായരെന്ന് അനുസ്മരണ യോഗം വിലയിരുത്തി.

എം.ടി.യുടെ എഴുത്തിനെയും സിനിമയെയും വിശദമാക്കുന്നതിനു വേണ്ടി സാഹിത്യവേദി അംഗമായ അസീം ഇഷാൻ തയ്യാറാക്കിയ “എം.ടി.എഴുത്തും ജീവിതവും” എന്ന വീഡിയോയും പ്രദർശിപ്പിച്ചു.

അനുസ്മരണ പ്രഭാഷണം എഴുത്തുകാരനും റിട്ടയേർഡ് എ.ഇ.ഒ.യുമായ എം.എം.ഗണേശ് നിർവ്വഹിച്ചു. പി.ടി.എ. പ്രസിഡൻ്റ് ഗിരീഷ്കുമാർ ജി.ജി.അധ്യക്ഷത വഹിച്ചു. മുളളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗം ജോസ് നെല്ലേടം, പ്രിൻസിപ്പാൾ പി.കെ. വിനുരാജ്, പ്രധാനാധ്യാപകൻ ഷാജി പുൽപ്പള്ളി, പി.ടി.എ.വൈസ് പ്രസിഡൻ്റ് കെ.രാജേന്ദ്രൻ, സീനിയർ അസിസ്റ്റൻ്റ് ഷാജി മാത്യു, സാഹിത്യവേദി കൺവീനർ ഷാൻ്റി ഇ.കെ, കുമാരൻ സി.സി, സ്കൂൾ ലീഡർ ദിയ ഫാത്തിമ എന്നിവർ എം.ടിയെ അനുസ്മരിച്ചു.