കല്പറ്റ: ബഫര്‍ സോണ്‍ നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് നടത്തിയ ഉപഗ്രഹ സര്‍വ്വെ പൂര്‍ണ്ണമായും തള്ളിക്കളയണമെന്നും തലമുറകളായി മണ്ണില്‍ പണിയെടുത്ത് ജീവിക്കുന്ന സാധാരണ മനുഷ്യരോട് ഭരണകൂടവും ഉദ്യോഗസ്ഥരും മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണമെന്നും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ (ഡി കെ ടി എഫ്) വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഉപഗ്രഹ സര്‍വ്വെ പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടിക്ക് ഡി കെ ടി എഫ് രൂപം നല്‍കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ജില്ലാപ്രസിഡന്റ് എക്കണ്ടി മൊയ്തൂട്ടി ഉദ്ഘാടനം ചെയ്തു. സി സി തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുന്ദര്‍രാജ് എടപ്പെട്ടി, ഷാജി ചുള്ളിയോട്, ശിവരാമന്‍ പാറക്കുഴി, പി കെ കുഞ്ഞമ്മത്, വി എന്‍ ശശീന്ദ്രന്‍, ജോസ് ആരിശ്ശേരി, ലൈജി തോമസ്സ്, രാംകുമാര്‍, വി കെ സുകുമാരന്‍, സലാം കണിയാമ്പറ്റ എന്നിവര്‍ പ്രസംഗിച്ചു.